പ്രായമാകുമ്പോൾ സൗന്ദര്യം നഷ്ടപ്പെടും,നല്ല മനുഷ്യനായാൽ മതി; ഭാവി വരനെക്കുറിച്ച് അനുമോൾ പറഞ്ഞു

മിനിസ്‌ക്രീൻ താരം അനുമോളുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. അനുമോളുടെ വിവാഹ വാർത്ത പുറത്തുവന്നതോടെ വിവാഹത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവയ്ക്കുന്ന അനുമോളുടെ ഒരു അഭിമുഖം വൈറലായിരിക്കുകയാണ്. വിവാഹത്തിന് തൊട്ടുമുൻപ് ലക്ഷ്മി നക്ഷത്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വരനെക്കുറിച്ചുള്ള സങ്ക്‌ലപങ്ങളെക്കുറിച്ചും വിവാഹസങ്ക്‌ലപങ്ങളെക്കുറിച്ചുമെല്ലാം അനു സംസാരിക്കുന്നത്.
അച്ഛന്റെയും അമ്മയുടെയും ബന്ധത്തിലെ ഊഷ്മളത കണ്ടിട്ടാണ് വിവാഹം കഴിക്കണമെന്ന് തനിക്ക് തോന്നിയതെന്ന് അനുമോൾ അഭിമുഖത്തിൽ പറയുന്നുണ്ട്. അച്ഛന്റെയും അമ്മയുടെയും ഒരു കെമിസ്ട്രി കണ്ടിട്ടാണ് എനിക്കും വിവാഹം കഴിക്കണമെന്ന് തോന്നിയത്. അതുപോലെ ചേച്ചിയുടെയും ചേട്ടന്റെയും.. ഇവരുടെ രണ്ടുപേരുടെയും ബന്ധങ്ങൾ കണ്ടാണ് ഞാൻ വളരുന്നത്. എനിക്കും ഒരു ലൈഫ് വേണം എന്ന തോന്നലുണ്ടാകുന്നത് അങ്ങനെയാണ്. എന്നും ഈ ഇൻഡസ്ട്രിയിൽ നിൽക്കാൻ സാധിക്കുമോ എന്ന് അറിയില്ല. ഒരു കുടുംബം എന്നായാലും വേണം.' അനു പറയുന്നു.
അതുപോലെ വരനെക്കുറിച്ചുള്ള സങ്ക്‌ലപത്തെക്കുറിച്ചുള്ള ലക്ഷ്മിയുടെ ചോദ്യത്തോടും അനുമോൾ പ്രതികരിക്കുന്നുണ്ട്. 'നല്ല വ്യക്തിത്വം ഉള്ള ആളായിരിക്കണം, നല്ല പോലെ മനസ്സിലാക്കുന്ന ആളായിരിക്കണം, സ്‌നേഹമുള്ള ആളായിരിക്കണം, നല്ലൊരു മനുഷ്യനായിരിക്കണം, ലൈഫ് ലോങ് കൂടെയുള്ള ആളായിരിക്കണം, സൗന്ദര്യം എനിക്കൊരു പ്രശ്‌നമല്ല. കളർ വേണം, ഹൈറ്റ് വേണം, ബോഡി വേണം എന്നൊക്കെ പണ്ട് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. സൗന്ദര്യം ഒരു പ്രായം കഴിയുമ്പോൾ പോകും. അതുകൊണ്ട് നല്ല മനുഷ്യനെയാണ് പങ്കാളിയായി വേണ്ടത്' എന്നും അനുപറയുന്നുണ്ട്. വിവാഹം അധികം വൈകാതെ ഉണ്ടാകുമെന്നും അഭിമുഖത്തിൽ അനു പറയുന്നുണ്ട്. വിവാഹശേഷം ഇൻഡസ്ട്രിയിൽ തുടരുമോ എന്ന ചോദ്യത്തിന് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല ഇതെന്നും തുടരാനാണ് ആഗ്രഹമെന്നും അനുമോൾ വ്യക്തമാക്കുന്നുണ്ട്.
ബിഗ്‌ബോസ് ഷോയിൽ മത്സരാർഥിയായി പോകുന്നതോടെയാണ് അനുമോൾ കൂടുതൽ ജനപ്രിയയായി മാറുന്നത്. ഷോയിലെ ടൈറ്റിൽ വിന്നറായിരുന്നു അനുമോൾ. ഷോയിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചും അഭിമുഖത്തിൽ അനുമോൾ തുറന്നുപറയുന്നുണ്ട്. സിറ്റിയിൽ വീട് വേണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ലഭിച്ച തുകയിൽ കുറച്ചുപണം സിറ്റിയിൽ 25 സെന്റ് ഭൂമി വാങ്ങാനായി ഉപയോഗിച്ചുവെന്നും ബാക്കി ഉള്ള പണത്തിന് സ്വർണം വാങ്ങിയെന്നും അനു വ്യക്തമാക്കി. അച്ഛനും അമ്മയ്ക്കും സ്വർണാഭരണങ്ങളും വീട്ടിലുള്ളവർക്ക് ഫോൺ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകിയെന്നും അനു പറയുന്നു. ഷോ കഴിഞ്ഞതോടെ താൻ സെറ്റിലായി എന്നും താരം പറയുന്നുണ്ട്. സന്തോഷത്തോടെ പ്രോഗ്രാമുകളും മറ്റുമായി ജീവിക്കുകയാണ് താനെന്നും അനുമോൾ വ്യക്തമാക്കി.
Content Highlights: Anumol shares her expectations about her future groom, prioritizing good character over physical appearance., She expresses her desire to build a family, inspired by her parents and sister's relationships., Anumol discusses how winning Bigg Boss helped her settle down, buy land, and gift her family., She confirms her wedding is happening soon and intends to continue acting in the industry.