നടി തുഷാരയെ 'സഖി' എന്ന് വിളിച്ച് അനീഷ് ഉപാസന; ഇരുവരും പ്രണയത്തിലാണോയെന്ന് ആരാധകര്‍

അനീഷ് ഉപാസനയും തുഷാരയും | Photo: instagram/ aneesh upasana
അനീഷ് ഉപാസനയും തുഷാരയും | Photo: instagram/ aneesh upasana

ജീവിത പങ്കാളിയെ പരിചയപ്പെടുത്തി സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. നടി തുഷാര കമലാക്ഷിയാണ് അനീഷിന്റെ ജീവിതപങ്കാളി. തുഷാരയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് അനീഷ് സന്തോഷവാര്‍ത്ത അറിയിച്ചത്.

തുഷാരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് 'സഖിയോടൊപ്പം' എന്നാണ് അനീഷ് കുറിച്ചത്. ലൈഫ്, പാര്‍ട്ണര്‍ എന്നീ ഹാഷ് ടാഗുകളും ഒപ്പം ചേര്‍ത്തിട്ടുണ്ട്. ഈ പോസ്റ്റിന് താഴെ ഒട്ടേറെപ്പേര്‍ അനീഷിന് ആശംസ അറിയിച്ച് കമന്റ് ചെയ്തു. അനീഷിനൊപ്പമുള്ള ചിത്രം തുഷാരയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

സുരേശിന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തില്‍ തുഷാര അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ തുഷാര ഒട്ടേറെ സീരിയലുകളുടേയും ഭാഗമായിട്ടുണ്ട്. മാറ്റിനി, സെക്കന്‍ഡ്‌സ്, പോപ്‌കോണ്‍, ജാനകി ജാനേ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അനീഷ് ഉപാസന. 

നടി അഞ്ജലി നായരാണ് അനീഷിന്റെ ആദ്യഭാര്യ. 2016-ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്. ബാലതാരം ആവണി ഇരുവരുടേയും മകളാണ്. 


 

Content Highlights: aniesh upasana introduce partner actress thushara