'എന്തൊരു വൃത്തി! ന്യൂയോർക്ക് മെട്രോയേക്കാൾ അടിപൊളി'; മുംബൈ മെട്രോയെ പുകഴ്ത്തി അമേരിക്കൻ യുവതി

#Lifestyle Desk
ലിസ് | Photos: instagram.com/spicygori
ലിസ് | Photos: instagram.com/spicygori

മുംബൈ മെട്രോയിൽ ആദ്യമായി യാത്ര ചെയ്തതിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ യുവതി. പല കാര്യങ്ങളിലും മുംബൈ മെട്രോ ന്യൂയോർക്ക് മെട്രോയേക്കാൾ മുന്നിട്ടുനിൽക്കുന്നുവെന്ന് ലിസ് എന്ന യുവതിയാണ് ലിസ് ആൻഡ് ശിവ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇക്കാര്യം പറഞ്ഞത്. വൈറലായ വീഡിയോ ഇതിനകം 30 ലക്ഷത്തിലേറെ പേരാണ് കണ്ടത്.

താൻ മുംബൈയിലാണ് ഉള്ളതെന്നും ആദ്യമായി മുംബൈ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാൻ പോകുകയാണെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. വെറും 20 രൂപ മാത്രമാണ് ടിക്കറ്റിന് ഈടാക്കിയതെന്നതിനാൽ കുറഞ്ഞ ചെലവിൽ മുംബൈ മെട്രോയിൽ യാത്ര ചെയ്യാൻ കഴിയുന്നുവെന്ന് അവർ പറഞ്ഞു. മെട്രോ സ്‌റ്റേഷൻ വളരെ വൃത്തിയുള്ളതാണ്. വളരെ സുരക്ഷിതമെന്ന് തോന്നിക്കുന്നതിനാൽ പ്ലാറ്റ്‌ഫോമിന്റെ വാതിലുകൾ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും ലിസ് പറയുന്നു.

ട്രെയിനിനകത്ത് കയറിയശേഷം ലിസ് പറഞ്ഞത് ഇത് ന്യൂയോർക്ക് മെട്രോയേക്കാൾ വളരെ വൃത്തിയുള്ളതായി തോന്നുന്നുവെന്നാണ്. മെട്രോ ട്രെയിനിനുള്ളിൽ നല്ല തണുപ്പായിരുന്നു. മുംബൈ നഗരത്തിൽ നല്ല ചൂടായതിനാൽ മുംബൈ മെട്രോയിലെ എയർ കണ്ടീഷനിങ് അതിശയകരമായി തോന്നി. മുംബൈ മെട്രോ ട്രെയിനുകളിൽ സ്ത്രീകൾക്കായി പ്രത്യേക കമ്പാർട്ടുമെന്റ് ഉണ്ട്. എന്നാൽ മറ്റൊരു രാജ്യത്തും ഇത് താൻ കണ്ടിട്ടില്ലെന്നും ലിസ് പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Liz & Shiv (@spicygori)

മുംബൈ മെട്രോ മികച്ചതാണെന്ന് ആവർത്തിച്ച ലിസ്, ഇന്ത്യയിൽ നിന്ന് അമേരിക്ക പഠിക്കേണ്ടതുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്. ആയിരക്കണക്കിന് പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളിട്ടത്. 'അവസാനം ഒരാൾ ഇത് പറഞ്ഞു' എന്നാണ് ഒരാൾ കുറിച്ചത്. ഡൽഹി മെട്രോയിൽ കൂടി യാത്ര ചെയ്യൂ എന്നാണ് മറ്റൊരാൾ കുറിച്ചത്. സ്ത്രീകളെ അതിക്രമങ്ങളിൽ നിന്ന് സുരക്ഷിതരാക്കാനാണ് പ്രത്യേക കമ്പാർട്ട്‌മെന്റ് അവർക്ക് അനുവദിച്ചതെന്ന് ഒരു യുവതി കമന്റിട്ടു.

Content Highlights: An American traveler named Liz praised the Mumbai Metro on Instagram, comparing it favorably to the New York subway. Her viral video highlights the low 20-rupee fare, pristine cleanliness, excellent AC, and dedicated women's compartments.