കാനിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി ആലിയ, വീണ്ടും ഗര്‍ഭിണിയാണോയെന്ന് ആരാധകര്‍

ആലിയ ഭട്ട് കാന്‍ റെഡ് കാര്‍പറ്റില്‍/ ആലിയയും രണ്‍ബീറും | Photo: getty images/  instagram/ alia bhatt
ആലിയ ഭട്ട് കാന്‍ റെഡ് കാര്‍പറ്റില്‍/ ആലിയയും രണ്‍ബീറും | Photo: getty images/ instagram/ alia bhatt

കാന്‍ ചലച്ചിത്രോത്സവത്തിന്റെ റെഡ് കാര്‍പറ്റില്‍ ആദ്യമായി അരങ്ങേറിയതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം ആലിയ ഭട്ട്. ലോറിയല്‍ പാരീസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലാണ് ഫ്രഞ്ച് റിവിയേറയില്‍ ആലിയ പങ്കെടുത്തത്. 

ഇറ്റാലിയന്‍ ഫാഷന്‍ ഹൗസായ സ്‌കെപറാലിയുടെ ബീജ് നിറത്തിലുള്ള ഗൗണിലായിരുന്നു ആലിയയുടെ അരങ്ങേറ്റം. ഈ ഓഫ്‌ഷോള്‍ഡര്‍ ഗൗണില്‍ നിറയെ ഫ്‌ളോറല്‍ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. ലോറിയല്‍ പാരീസിന്റെ 'ലൈറ്റ് ഓണ്‍ വിമന്‍സ് വര്‍ത്ത്' എന്ന പരിപാടിയില്‍ ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്‍ഡായ അര്‍മാനി പ്രിവിന്റെ നേവി ബ്ലൂ നിറത്തിലുള്ള ഗൗണായിരുന്നു ആലിയ തിരഞ്ഞെടുത്തത്. നിറയെ ക്രിസ്റ്റലുകള്‍ തുന്നിപ്പിടിപ്പിച്ച ഈ ഗൗണില്‍ അവര്‍ അതിസുന്ദരിയായിരുന്നു.

ഈ രണ്ട് ഗൗണിലുമുള്ള ചിത്രങ്ങളും വീഡിയോയും ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ആലിയ വീണ്ടും ഗര്‍ഭിണിയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സോഷ്യല്‍ മീഡിയയിലെ ഒട്ടേറെ ഉപയോക്താക്കളാണ് ഈ സംശയം പ്രകടിപ്പിച്ചത്. റെഡ്ഡിറ്റിലും ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ചില ആംഗിളുകളില്‍ നിന്ന് നോക്കുമ്പോള്‍ ആലിയ ഗര്‍ഭിണിയാണെന്നും പ്രഗ്നന്‍സി ഗ്ലോ അവരുടെ മുഖത്തുണ്ടെന്നും ആരാധകര്‍ കുറിച്ചു. ആദ്യ നോട്ടത്തില്‍തന്നെ എനിക്കും അത് തോന്നിയെന്നായിരുന്നു ഒരു ഉപയോക്താവിന്റെ കമന്റ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആലിയയും രണ്‍ബീറും ഔദ്യോഗിക പ്രിതികരണങ്ങളൊന്നും നടത്തിയിട്ടില്ല. 

രണ്ടാമത്തെ കുഞ്ഞിനായുള്ള ആഗ്രഹം ആലിയയും രണ്‍ബീറും നേരത്തെ പങ്കുവെച്ചിരുന്നു. ഒരു നിര്‍മാതാവെന്ന നിലയിലും നടിയെന്ന നിലയിലും കൂടുതല്‍ ചിത്രങ്ങള്‍, കൂടുതല്‍ കുഞ്ഞുങ്ങള്‍, ഒരുപാട് യാത്രകള്‍, ആരോഗ്യമുള്ള, സന്തോഷവും സമാധാനവും നിഞ്ഞ ജീവിതവുമാണ് തന്റെ ആഗ്രഹമെന്ന് നേരത്തെ അഭിമുഖത്തില്‍ ആലിയ വ്യക്തമാക്കിയിരുന്നു. ജയ് ഷെട്ടിയുടെ പോഡ്കാസ്റ്റ് ഷോയില്‍ മകള്‍ക്ക് റാഹ എന്ന പേര് വന്നതിനെ കുറിച്ച് ആലിയ പറഞ്ഞിരുന്നു. ഇതിനൊപ്പം ഒരു ആണ്‍കുഞ്ഞിന്റെ പേരും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും രണ്ടാമത്തെ കുഞ്ഞ് ആണ്‍കുട്ടിയാണെങ്കില്‍ ആ പേര് നല്‍കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. 

ഏറെ നാളത്തെ പ്രണയത്തിനുശേഷം 2022 ഏപ്രില്‍ 14-നാണ് ആലിയയും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. നവംബറില്‍ ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു. റാഹ കപൂര്‍ എന്നാണ് മകളുടെ പേര്. 

Content Highlights: alia bhatt pregnancy rumours