മകൻ ഉപയോഗിക്കുന്നത് ചെറിയ വിലയ്ക്ക് ലഭിക്കുന്ന പഴയ വസ്ത്രങ്ങൾ; വെളിപ്പെടുത്തലുമായി നടൻ അക്ഷയ് കുമാർ

കാലത്തിനൊപ്പം ഫാഷനെക്കുറിച്ചുള്ള സങ്കൽപങ്ങളിലും കാതലായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. വസ്ത്രധാരണത്തിലും ഫാഷനിലും പരിസ്ഥിതി സൗഹാർദ്ദപരമായ (Sustainable) വഴികൾ തിരഞ്ഞെടുക്കുന്ന തന്റെ മകൻ ആരവിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. ഒരു പരിപാടിയിലാണ് അക്ഷയ് കുമാർ തന്റെ മകന്റെ വ്യത്യസ്തമായ ജീവിതശൈലിയെക്കുറിച്ച് വെളിപ്പെടുത്തിയത്.
എന്റെ മകൻ ത്രിഫ്റ്റ് ഷോപ്പിങ്ങിന്റെ ഏറ്റവും വലിയ ബ്രാൻഡ് അംബാസഡർ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. ഉപയോഗിച്ച സാധനങ്ങളോ സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങളോ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കടകളിൽ വഴി മാത്രമേ ആരവ് വസ്ത്രങ്ങൾ വാങ്ങാറുള്ളൂവെന്നും അക്ഷയ് കുമാർ പറയുന്നു.
എന്റെ മകൻ സുസ്ഥിര ഫാഷന്റെ (Sustainable Fashion) വക്താവാണ് . അവൻ ത്രിഫ്റ്റ് സ്റ്റോറുകളിൽ നിന്ന് മാത്രമേ സാധനങ്ങൾ വാങ്ങാറുള്ളൂ. 'നിന്റെ അച്ഛന് നിനക്ക് വേണ്ടത് എന്തും വാങ്ങിത്തരാൻ സാധിക്കും' എന്ന് ഞാൻ അവനോട് പറയാറുണ്ട്. എന്നാൽ 'ഇല്ല ഡാഡി, എനിക്ക് അവിടെ നിന്ന് വാങ്ങിയാൽ മതി' എന്നാണ് അവൻ പറയാറുള്ളതെന്നും അക്ഷയ് കുമാർ ഓർത്തെടുത്തു.
പിന്നീട് മകൻ തന്നെ ഒരു ത്രിഫ്റ്റ് സ്റ്റോറിലേക്ക് കൊണ്ടുപോയെന്നും അവിടെ നിന്ന് താനും കുറച്ചധികം സാധനങ്ങൾ വാങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെൻസീ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും സുസ്ഥിരമായ ജീവിതരീതികളെക്കുറിച്ചും കൂടുതൽ ബോധവാന്മാരാണെന്ന് ഇതിലൂടെ തനിക്ക് മനസ്സിലായെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
Content Highlights: Akshay Kumar discusses his son Aarav's commitment to sustainable living., Aarav prefers shopping at thrift stores over luxury brands., The actor highlights the eco-conscious mindset of the Gen Z generation., Akshay Kumar personally experienced thrift shopping with his son.