കാത്തിരുന്ന് കണ്ടു, കരച്ചിൽ അടക്കാനാവാതെ ആരാധിക; സമാധാനിപ്പിച്ച് ഐശ്വര്യ റായ്| വീഡിയോ

ആരാധികയെ ആശ്വസിപ്പിക്കുന്ന ഐശ്വര്യ റായ് ബച്ചൻ | Photo | www.instagram.com/aishwarya_raifan
ആരാധികയെ ആശ്വസിപ്പിക്കുന്ന ഐശ്വര്യ റായ് ബച്ചൻ | Photo | www.instagram.com/aishwarya_raifan

പാരീസ് ഫാഷന്‍ വീക്കിന് മുന്നോടിയായി പാരീസിലെത്തിയതാണ് ഐശ്വര്യറായ് ബച്ചനും മകള്‍ ആരാധ്യയും. കോസ്‌മെറ്റിക് കമ്പനിയായ ലോറിയലിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് ഐശ്വര്യ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനെത്തിയത്. നടിയുടേയും മകളുടെയും പാരീസില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇതിനകം ഫാന്‍ പേജുകളില്‍ പങ്കുവെക്കപ്പെട്ടിട്ടുണ്ട്.

അതില്‍ ഒരു വീഡിയോയില്‍ ഐശ്വര്യയും ആരാധ്യയും ഒരു ഹോട്ടലിലേക്ക് കയറിപ്പോവുന്ന രംഗങ്ങള്‍ കാണാം. നീല ട്രൗസേഴ്‌സും, ബ്ലേസറും ധരിച്ച് തനി ബോസ് ലേഡി ലുക്കിലാണ് ഐശ്വര്യ. ഹോട്ടലില്‍ കയറുന്നതിന് മുമ്പ് ക്യാമറകള്‍ക്ക് മുന്നില്‍ ഐശ്വര്യ അല്‍പനേരം നില്‍ക്കുകയും ചെയ്തു.

നിരവധി ആരാധകരാണ് ഐശ്വര്യയോടുള്ള സ്‌നേഹമറിയിച്ച് കമന്റുകള്‍ പങ്കുവെച്ചിരിക്കുന്നത്.

ഐശ്വര്യയെ കാത്തിരുന്ന് കണ്ട സന്തോഷത്തില്‍ വികാരാധീനയായ ഒരു ആരാധികയെ നടി ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്നതാണ് മറ്റൊരു വീഡിയോയില്‍. യാതൊരു മടിയുമില്ലാതെ, പ്രിയതാരം ആരാധികയുടെ കണ്ണീരൊപ്പുകയും ചെയ്യുന്നു. അല്‍പനേരം സംസാരിച്ചതിന് ശേഷം, ഇരുവരും ഒന്നിച്ച് ഫോട്ടോ എടുക്കുകയും ചെയ്തു.

Content Highlights: Aishwarya Rai Bachchan, accompanied by daughter Aaradhya, attended Paris Fashion Week as L'Oréal's brand ambassador, with viral videos showing her in a chic blazer look and consoling an emotional fan with a warm hug and photo.