വിവാഹമോചന വാര്‍ത്തകള്‍ക്ക് വിട, ഐശ്വര്യയും അഭിഷേകും ഒരുമിച്ച് ആരാധ്യയുടെ പരിപാടിക്കെത്തി

സിനിമാ ആരാധകരുടെ ഇഷ്ട ജോഡികളാണ് ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരുടെയും വിവാഹമോചന വാര്‍ത്തകള്‍ ഏറെ ആശങ്കയോടെയാണ് ആരാധകര്‍ കേട്ടത്. ഇപ്പോഴിതാ വിവാഹമോചന വാര്‍ത്തകള്‍ക്കിടെ ഇരുവരും മകള്‍ ആരാധ്യയുടെ സ്‌കൂള്‍ വാര്‍ഷിക പരിപാടിക്ക് ഒന്നിച്ചെത്തിയിരിക്കുകയാണ്. ഇവരോടൊപ്പം അമിതാഭ് ബച്ചനും ആരാധ്യയുടെ പരിപാടി കാണാനെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച്ച വൈകുന്നേരം ധീരുബായി അംബാനി സ്‌കൂളില്‍ നടന്ന വര്‍ഷാന്ത്യ പരിപാടിയിലേക്കാണ് ഇവര്‍ കുടുംബ സമേതം എത്തിയത്. താരകുടുംബം സ്‌കൂളിലെത്തിയതിന്റെ ഫോട്ടോയും വീഡിയോകളും ഇന്റര്‍നെറ്റില്‍ വൈറലാണ്. അമിതാഭ് ബച്ചനെ ചേര്‍ത്തുപിടിച്ച് വേദിയിലേക്ക് ആനയിക്കുന്ന ഐശ്വര്യ റായിയെയും വീഡിയോയില്‍ കാണാം.
പരിപാടിക്ക് ശേഷം ഐശ്വര്യയും ആരാധ്യയും അഭിഷേകും ഒരുമിച്ച് ഒരു വണ്ടിയില്‍ ഇരുന്നാണ് തിരികെ പോയത്. പരിപാടിയിലെ വേഷവിധാനത്തിലാണ് ആരാധ്യ. കാഷ്വല്‍ ഹൂഡിയും പാന്റ്‌സും ധരിച്ചാണ് അഭിഷേക് ബച്ചനെത്തിയത്. ബ്ലാക്ക് സല്‍വാര്‍ സ്യൂട്ടും അതിന് യോജിക്കുന്ന ഹെവി ദുപ്പട്ടയുമാണ് ഐശ്വര്യ അണിഞ്ഞിരിക്കുന്നത്.
ഷാരുഖ് ഖാന്‍,സെയ്ഫ് അലിഖാന്‍, കരീന കപൂര്‍ എന്നിവരും മക്കളുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു
Content Highlights: Aishwarya Rai Bachchan and Abhishek Bachchan attended daughter Aaradhya`s school annual day