നീല സെറ്റ് മുണ്ടുടുത്ത നാടന്‍ സുന്ദരി; അമേരിക്കയില്‍ വിഷു ആഘോഷിച്ച് സംവൃത

മലയാളികള്‍ എന്നെന്നും ഓര്‍മിക്കുന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച നടിയാണ് സംവൃത സുനില്‍. ഭര്‍ത്താവ് അഖിലിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം യു.എസിലാണ് സംവൃത ഇപ്പോള്‍ താമസിക്കുന്നത്. സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുന്ന താരം ഇപ്പോള്‍ കുടുംബജീവിതം ആസ്വദിക്കുന്ന തിരക്കിലാണ്.
ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളും ആഘോഷങ്ങളും യാത്രയുടെ വിശേഷങ്ങളുമെല്ലാം സംവൃത ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നോര്‍ത്ത് കരോലിനയിലെ വീട്ടില്‍ നിന്നുള്ള വിഷു ആഘോഷത്തിന്റെ ചിത്രങ്ങളാണ് സംവൃത പോസ്റ്റ് ചെയ്തിരിക്കുന്നത്.
നീലക്കരയുള്ള സെറ്റ് മുണ്ട് ഉടുത്ത ചിത്രങ്ങളാണ് സംവൃത പോസ്റ്റ് ചെയ്തിരിക്കുന്നത്. സംവൃതയ്ക്ക് മുടി കെട്ടിക്കൊടുക്കുന്ന ഭര്‍ത്താവ് അഖിലിനേയും സഹോദരി സന്‍ജുക്ത സുനിലിനേയും ചിത്രങ്ങളില്‍ കാണാം.
സംവിധായകന്‍ ലാല്‍ ജോസ്, നടിമാരായ ശ്രിന്ദ, നിമിഷ സജയന്‍ തുടങ്ങി നിരവധി പേരാണ് സംവൃതയ്ക്ക് വിഷു ആശംസ നേര്‍ന്നത്. സംവൃത ഇപ്പോഴും ചെറുപ്പമാണെന്നും ഇനിയും സിനിമകളില്‍ അഭിനയിക്കണമെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
2012ലാണ് സംവൃതയും അഖിലും വിവാഹിതരായത്. 2015 ഫെബ്രുവരി 21-ന് മൂത്ത മകന്‍ അഗസ്ത്യ ജനിച്ചു. 2020 ഫെബ്രുവരി 20-നാണ് ഇളയ മകന്‍ രുദ്ര ജനിച്ചത്. മകന്‍ അഗസ്ത്യക്ക് പിറന്നാള്‍ സമ്മാനമായി ഒരു കുഞ്ഞ് സഹോദരന്‍ എത്തിയിരിക്കുന്നുവെന്നാണ് അന്ന് സംവൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
Content Highlights: actress samvritha sunil celebrates vishu