'രംഭയുടെ കുട്ടിക്കാലത്തെ ചിത്രമാണെന്ന് കരുതി'; അമ്മയും മകളും ഒരു പോലെയെന്ന് ആരാധകര്‍

മലയാള ചിത്രം സര്‍ഗത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് രംഭ. പിന്നീട് നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഥനുമായുള്ള വിവാഹശേഷം രംഭ സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ഇപ്പോള്‍ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ അവര്‍ കുടുംബജീവിതം ആസ്വദിക്കുകയാണ്.
ഇപ്പോഴിതാ മൂത്ത മകള്‍ ലാന്യ ഇന്ദ്രകുമാറിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് രംഭ. ഒരു സ്‌റ്റേജ് പരിപാടിക്കിടെ എടുത്ത മകളുടെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. മകളുടെ കൈയില്‍ ഒരു പുരസ്‌കാരവുമുണ്ട്. ഈ ചിത്രത്തില്‍ രംഭയ്ക്കും മകള്‍ക്കുമുള്ള മുഖസാദൃശ്യം ആരാധകരെ അദ്ഭുതപ്പെടുത്തുകയായിരുന്നു. ഇതിന് താഴെ നിരവധി പേരാണ് ഈ സാദൃശ്യം ചൂണ്ടിക്കാട്ടി കമന്റ് ചെയ്തത്.
'നിന്നെപ്പോലെ തന്നെ' എന്നായിരുന്നു നടി രാധിക ശരത്കുമാറിന്റെ കമന്റ്. രംഭയുടെ കുട്ടിക്കാലത്തെ ചിത്രമാണ് എന്ന് കരുതിയെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. സര്‍ഗം സിനിമയിലെ രംഭയുടെ അതേ ലുക്ക് ആണെന്നും മലയാളി ആരാധകര്‍ പ്രതികരിച്ചിട്ടുണ്ട്.
2010-ലാണ് രംഭയും ഇന്ദ്രനും വിവാഹിതരാകുന്നത്. അതിനുശേഷം രംഭ കാനഡയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ലാന്യയെക്കൂടാതെ സാഷ, ശിവിന്‍ എന്നു പേരുള്ള രണ്ട് മക്കള്‍ കൂടി ഇവര്‍ക്കുണ്ട്.
Content Highlights: actress rambhas daughters latest photos look alike mother