'ഏതെടുത്താലും 200 രൂപ';ചെരുപ്പുകളുടെ കളക്ഷന്‍ പങ്കുവെച്ച് ബോളിവുഡ് താരം,ട്രോളുമായി ആരാധകര്‍

നുഷ്‌റത് ബറൂച്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം | Photo: instagram/ nushrratt bharuccha
നുഷ്‌റത് ബറൂച്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം | Photo: instagram/ nushrratt bharuccha

ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലൂടെ ബോളിവുഡ് സിനിമാ ലോകത്തെത്തിയ നടിയാണ് നുഷ്‌റത് ബറൂച്ച. ഇപ്പോഴിതാ താരത്തിന്റെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നൂറിലധികം ചെരുപ്പുകള്‍ക്കും ഷൂവിനും മധ്യത്തിലിരിക്കുന്ന നുഷ്‌റത് ബറൂച്ചയാണ് ഈ ചിത്രത്തിലുള്ളത്. 

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം തന്നെയാണ് ഈ ചിത്രം പങ്കുവെച്ചത്. 'നുഷും അവളുടെ ഷൂ ഫാക്ടറിയും' എന്ന ക്യാപ്ഷനും ഈ ചിത്രത്തിനൊപ്പമുണ്ടായിരുന്നു. സ്ലിപ്പറുകള്‍, ഷൂ, ബാത്‌റൂം ചപ്പല്‍സ്, ഹൈ ഹീല്‍ ഫാന്‍സി ഷൂ, ബൂട്ട് എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള കളക്ഷനാണ് നടിയ്ക്കുള്ളത്. 

ഈ ചിത്രങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെ രസകരമായ പല കമന്റുകളുമുണ്ട്. ഇതെല്ലാം മീഷോയില്‍ നിന്ന് വാങ്ങിയതായിക്കുമെന്നാണ് ഒരു ആരാധകന്റെ കമന്റ്. ഷൂ വില്‍ക്കാന്‍ മാര്‍ക്കറ്റില്‍ ഇരിക്കുകയാണോ, ഏതെടുത്താലും 200 രൂപ എന്നിങ്ങനെ നിരവധി കമന്റുകള്‍ കാണാം.

കല്‍ കിസ്‌നേ ദേഖാ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറിയ നുഷ്‌റതിന്റെ അവസാന ചിത്രം അകേലിയാണ്. ഇതിനിടയില്‍ വലേബ രാജ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. നിരവധി മ്യൂസിക് വീഡിയോകളുടേയും ഭാഗമായിട്ടുണ്ട്. 

Content Highlights: actress nushrratt bharuccha shares shoe collection photo