ലെഹങ്ക ചോളിയും സെറ്റ് സാരിയും;ഭര്‍ത്താവ് ആഞ്ജനേയനൊപ്പം സഹോദരന്റെ വിവാഹത്തില്‍ തിളങ്ങി അനന്യ

വിവാഹ റിസപ്ഷനില്‍ അനന്യയും ഭര്‍ത്താവ് ആഞ്ജനേയനും | Photo: youtube
വിവാഹ റിസപ്ഷനില്‍ അനന്യയും ഭര്‍ത്താവ് ആഞ്ജനേയനും | Photo: youtube

സഹോദനും നടനുമായ അര്‍ജുന്റെ ഗോപാലിന്റെ വിവാഹത്തില്‍ തിളങ്ങി നടി അനന്യ. ഭര്‍ത്താവ് ആഞ്ജനേയനോടൊപ്പം അതിസുന്ദരിയായാണ് അനന്യ വിവാഹ റിസപ്ഷനെത്തിയത്. ഓറഞ്ചും ക്രീമും നിറത്തിലുള്ള ലെഹങ്ക ചോളിയാണ് നടി ധരിച്ചിരുന്നത്. ഇതിനൊപ്പം ഹെവി കമ്മലും നെക്ക്‌ലസും താരത്തിന്റെ ഭംഗി കൂട്ടി. 

കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ സെറ്റ് സാരിയും നെക്ക്‌ളേസും ടെംപിള്‍ ജിമിക്കി കമ്മലും അണിഞ്ഞ് സിംപിള്‍ ആയിട്ടാണ് അനന്യ ഒരുങ്ങിയത്. 

മാധവി ബാലഗോപാല്‍ ആണ് അര്‍ജുന്റെ വധു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഗുരുവായൂരിലെ വിവാഹത്തില്‍ പങ്കെടുത്തത്. നടന്‍മാരായ ശശികുമാര്‍, സണ്ണി വെയ്ന്‍, നടിമാരായ സ്വാസിക, ആശ ശരത് തുടങ്ങിയ താരങ്ങള്‍ വിവാഹ റിസപ്ഷന് എത്തി.   

ആസിഫ് അലി നായകനായ കുഞ്ഞെല്‍ദോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് അര്‍ജുന്‍. ജിന്റോ എന്ന കഥാപാത്രത്തെയാണ് അര്‍ജുന്‍ അവതരിപ്പിച്ചത്. സാറാസ്, വൂള്‍ഫ്, ഒരു റൊണാള്‍ഡോ ചിത്രം എന്നിവയാണ് മറ്റു സിനിമകള്‍. 

പൃഥ്വിരാജ് ചിത്രമായ ഭ്രമം, സണ്ണി വെയ്‌ന്റെ അപ്പന്‍ എന്നിവയിലാണ് അനന്യ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. പോസിറ്റീവ് എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തില്‍ അരങ്ങേറിയ അനന്യ ശ്രദ്ധിക്കപ്പെട്ടത് തമിഴ് ചിത്രം നാടോടികളിലൂടെയാണ്. ശിക്കാറില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചു. 2012-ലായിരുന്നു അനന്യയും ആഞ്ജനേയനും തമ്മിലുള്ള വിവാഹം. 


 

Content Highlights: actress ananya and her husband anjaneyan latest video at her brothers wedding