'ഉന്നോട് വാഴാതെ വാഴ്‌വ് എന്ന വാഴ്‌വ്'; അജിത്തിനെ ചേര്‍ത്തുപിടിച്ച് ശാലിനി

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അജിത്തും ശാലിനിയും. സിനിമയില്‍ സജീവമായിരുന്ന കാലത്ത് തന്നെ ഇരുവരേയും ആരാധകര്‍ നെഞ്ചിലേറ്റിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് അജിത്തും ശാലിനിയും ഒന്നിച്ചത്. അതിനുശേഷം ശാലിനി ആരാധകര്‍ക്ക് മുന്നില്‍ വിരളമായി മാത്രമാണ് പ്രത്യക്ഷപ്പെടാറുള്ളത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നത് കുറവാണ്.
അടുത്തിടെ ഐഎസ്എല്‍ മത്സരം കാണാന്‍ ശാലിനി മക്കള്‍ക്കൊപ്പമെത്തിയിരുന്നു. അന്ന് ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍ ശാലിനിയുടെ അടുത്തേക്ക് ഓടിയെത്തി വിശേഷങ്ങള്‍ ചോദിക്കുന്ന വീഡിയോ വൈറലായിരുന്നു.
ഇപ്പോഴിതാ വിവാഹ വാര്‍ഷിക ദിനത്തില്‍ അജിത്തിനൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശാലിനി. സ്‌നേഹത്തിന്റെ 23 വര്‍ഷങ്ങള്‍ എന്ന ക്യാപ്ഷനോടെയാണ് ശാലിനി ചിത്രം പോസ്റ്റ് ചെയ്തത്. അജിത്തിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ശാലിനിയാണ് ചിത്രത്തിലുള്ളത്. അജിത്തിന്റെ കൈയില്‍ വിവാഹ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുറിച്ച കേക്കിന്റെ കഷ്ണവുമുണ്ട്.
സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഏറെ പോസിറ്റീവായ, ഒരുപാട് സന്തോഷം നല്‍കുന്ന ചിത്രമാണ് ഇതെന്ന് ഒരു ആരാധകന്‍ കുറിച്ചിട്ടുണ്ട്. എന്നും ഇതേ മനോഹാരിതയോടെ ബന്ധം തുടരാന്‍ കഴിയട്ടെ എന്നും 23 വര്‍ഷം എന്നത് ചെറിയ കാലയളവല്ല എന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമര്‍ക്കളം എന്ന സിനിമയിലെ 'ഉന്നോട് വാഴാതെ വാഴ്‌വ് എന്ന വാഴ്‌വ് ' എന്ന പാട്ടാണ് ഈ ചിത്രത്തിന് ഏറ്റവും അനുയോജ്യമെന്നും ആരാധകര്‍ പറയുന്നു.
2000 എപ്രില്‍ 24-നായിരുന്നു ശാലിനിയുടേയും അജിത്തിന്റേയും വിവാഹം. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.
Content Highlights: actors shalini and ajith wedding anniversary instagram post