കണിയൊരുക്കി, സദ്യ കഴിച്ച് സിദ്ദിഖും കുടുംബവും; വിഷു ആഘോഷത്തിന്റെ ചിത്രങ്ങള്‍

ഷഹീന്‍ സിദ്ദീഖ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ | Photo: instagram/ shaheen sidhique
ഷഹീന്‍ സിദ്ദീഖ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ | Photo: instagram/ shaheen sidhique

വിഷു ആഘോഷിച്ച് നടന്‍ സിദ്ദിഖും കുടുംബവും. സിദ്ദിഖിന്റെ മകനും നടനുമായ ഷഹീന്‍ സിദ്ദിഖ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 'വിഷു 2024' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

വിഷുക്കണിയും സദ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സദ്യ കഴിക്കുന്നതും ചിത്രങ്ങളില്‍ കാണാം. ഭാര്യ അമൃതയ്‌ക്കൊപ്പമുള്ള ചിത്രവും ഷഹീന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

2022 മാര്‍ച്ച് ഏഴിനാണ് ഷഹീനും ഡോക്ടറായ അമൃതയും വിവാഹിതരായത്. മാര്‍ച്ച് 12-ന് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി റിസപ്ഷനും ഒരുക്കിയിരുന്നു. സലീം അഹമ്മദ് ചിത്രം പത്തേമാരിയിലൂടെയാണ് ഷഹീന്‍ അഭിനയരംഗത്തെത്തുന്നത്. ഷഹീന്‍, റാഷിന്‍ എന്നിവരെ കൂടാതെ ഫര്‍ഹീന്‍ എന്നൊരു മകള്‍ കൂടി സിദ്ദീഖിനുണ്ട്.
 

Content Highlights: actor sidhique celebrates vishu with family