'നിര്‍ബന്ധിത വിശ്രമത്തിന് അതിന്റേതായ ഗുണങ്ങളുണ്ട്'; കുടുംബസമേതം ഓണമാഘോഷിച്ച് പൃഥ്വിരാജ്

അമ്മ മല്ലിക സുകുമാരനൊപ്പം കുടുംബസമേതം ഓണം ആഘോഷിച്ച് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്ത്, മക്കളായ പ്രാര്‍ഥന, നക്ഷത്ര, പൃഥിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍, മകള്‍ അലംകൃത എന്നിവര്‍ക്കൊപ്പമുള്ള മല്ലിക സുകുമാരന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
'നിര്‍ബന്ധിത വിശ്രമത്തിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു' എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിരാജ് ചിത്രങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞ ജൂണില്‍ 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.
സെറ്റ് സാരിയും ചുവപ്പ് നിറത്തിലുള്ള കുപ്പി വളകളുമായിരുന്നു പൂര്‍ണിമയുടെ സ്റ്റൈല്‍. പ്രാര്‍ഥന സാരിയും നക്ഷത്ര വലിയ ബോര്‍ഡറുകളുള്ള സെറ്റ് മുണ്ടും ധരിച്ചു. സെറ്റ് സാരിയും പിങ്ക് ബ്ലൗസുമായിരുന്നു സുപ്രിയയുടെ വേഷം. പച്ചയും ചുവപ്പും നിറങ്ങള്‍ ചേര്‍ന്ന പട്ടുപാവാടയാണ് അലംകൃത തിരഞ്ഞെടുത്തത്. മല്ലിക സുകുമാരന്‍ പച്ച കരയുള്ള സാരിയാണ് അണിഞ്ഞത്. ഇളം പിങ്ക് ഷര്‍ട്ടും മുണ്ടുമായിരുന്നു പൃഥ്വിരാജിന്റെ വേഷം. മഞ്ഞ നിറത്തിലുള്ള കുര്‍ത്തയും മുണ്ടും ഇന്ദ്രജിത്തും തിരഞ്ഞെടുത്തു.
ഓണാശംസ നേര്‍ന്ന് ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇന്ദ്രജിത്തും പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റുകള്‍ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അമ്മയുടെ ആഗ്രഹം പോലെ കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചുകൂടി എന്നായിരുന്നു ഒരാളുടെ കമന്റ്. ഈ സൂപ്പര്‍ ഫാമിലിക്ക് ഓണാശംസകള്‍ നേരുന്നുവെന്നും നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: actor pritviraj sukumaran celebrates onam with his whole family