സ്റ്റീറോയ്ഡ് ചികിത്സമൂലമാണ് ശരീരഭാരം കൂടിയത്, കഥാപാത്രത്തിനുവേണ്ടിയല്ല- ആമിര്‍ ഖാന്‍

ആമിര്‍ ഖാന്‍  | Photo: AFP
ആമിര്‍ ഖാന്‍ | Photo: AFP

പ്പോഴും ഫിറ്റ്‌നസില്‍ ശ്രദ്ധ പുലര്‍ത്തുന്നവരാണ് ബോളിവുഡ് താരങ്ങള്‍. എന്നാല്‍ നടന്‍ ആമിര്‍ ഖാന്‍ അടുത്തിടെ പതിവിലും കൂടുതല്‍ ശരീരഭാരത്തോടെയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. പെട്ടെന്നുള്ള ഈ മാറ്റം അദ്ദേഹത്തിന്റെ പുതിയ സിനിമയിലെ കഥാപാത്രത്തിന് വേണ്ടിയാകുമെന്നാണ് ആരാധകര്‍ കരുതിയത്. ദാദാസാഹേബ് ഫാല്‍ക്കേയുടെ ബയോപിക്കിന് വേണ്ടിയാകും എന്നായിരുന്നു മിക്കവരുടേയും ധാരണ.

എന്നാല്‍ ഇതിന് പിന്നിലെ കാരണം ആമിര്‍ ഖാന്‍ തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ശരീരഭാരം കൂടിയത് കഥാപാത്രത്തിന് വേണ്ടിയല്ലെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണെന്നും അദ്ദേഹം പറയുന്നു. 'എനിക്ക് കുറച്ച് കാലമായി മൈഗ്രേന്‍ ഉണ്ട്. അതിനായി സ്റ്റീറോയ്ഡ് ചികിത്സ എടുക്കുന്നുണ്ടേതുണ്ട്. ആ ചികിത്സയാണ് ശരീരഭാരം കൂട്ടിയത്. എനിക്ക് അത് തടയാന്‍ കഴിയുമായിരുന്നില്ല. എന്റെ അടുത്ത സിനിമയ്ക്കുവേണ്ടി പഴയ അവസ്ഥയിലേക്ക് തിരിച്ചെത്താന്‍ ഞാന്‍ ഇപ്പോള്‍ വര്‍ക്ക്ഔട്ട് തുടങ്ങിയിട്ടുണ്ട്. ഡയറ്റും പിന്തുടരുന്നുണ്ട്.'-ആമിര്‍ ഖാന്‍ വ്യക്തമാക്കുന്നു.

യഥാര്‍ഥ പ്രശ്‌നം എന്താണെന്ന് ഇപ്പോഴും അറിയില്ലെന്നും വേദനയുടെ ഉറവിടം ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. 'സ്റ്റിറോയ്ഡ് തലവേദന മാറ്റുന്നുണ്ട്. പക്ഷേ തുടര്‍ച്ചയായി അതെടുക്കാന്‍ പറ്റില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ക്ക് കൃത്യമായി കണ്ടെത്താനായിട്ടില്ല. അത് പ്രയാസമേറിയ ജോലിയാണ്. ഇതൊരു സങ്കീര്‍ണമായ അവസ്ഥയാണെന്ന് എനിക്കറിയാം. എന്തായാലും ഡോക്ടര്‍മാര്‍ എന്നെ തെറ്റായ വഴിയിലേക്ക് നയിക്കില്ലെന്ന് എനിക്കറിയാം.'-ആമിര്‍ പറയുന്നു. 


 

Content Highlights: aamir khans weight gain is not for dada saheb phalke biopic