കാമുകി ഗൗരി സ്പ്രാറ്റിനും മകനുമൊപ്പം മുന്‍ ഭാര്യ റീന ദത്തയുടെ വീട്ടിലെത്തി ആമിര്‍ ഖാന്‍; വീഡിയോ

ഗൗരി സ്പ്രാറ്റ്, ആമിര്‍ ഖാന്‍
ഗൗരി സ്പ്രാറ്റ്, ആമിര്‍ ഖാന്‍

അറുപതാം പിറന്നാളിന് മുന്നോടിയായാണ് ബോളിവുഡ് താരം ആമിര്‍ ഖാന്‍ അപ്രതീക്ഷിതമായി തന്റെ പ്രണയം വെളിപ്പെടുത്തിയത്. 25 വര്‍ഷമായി സുഹൃത്തായിരുന്ന ബെംഗളൂരു സ്വദേശിനി ഗൗരി സ്പ്രാറ്റാണ് ആമിറിന്റെ കാമുകി. ഇരുവരുടേയും പ്രണയത്തെ ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 

ഇപ്പോഴിതാ കാമുകിക്കൊപ്പം തന്റെ ആദ്യ ഭാര്യ റീന ദത്തയുടെ വീട് സന്ദര്‍ശിച്ചിരിക്കുകയാണ് ആമിര്‍. ഇരുവര്‍ക്കുമൊപ്പം ആമിറിന്റേയും റീനയുടേയും മകന്‍ ജുനൈദും ഉണ്ടായിരുന്നു. ഇവര്‍ റീനയുടെ വീട് സന്ദര്‍ശിക്കുന്നതിന്റെ വീഡിയോ ഫിൽമിഗ്യാൻ പുറത്തുവിട്ടു.

1986-ലാണ് ആമിറും റീനയും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത് - ജുനൈദും ഇറാ ഖാനും. റീനയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയശേഷം 2005-ല്‍ ആമിര്‍ ഖാന്‍ കിരണ്‍ റാവുവിനെ വിവാഹം ചെയ്തു. ഇരുവര്‍ക്കും ആസാദ് എന്ന മകന്‍ പിറന്നു. പിന്നീട് 2021-ല്‍ കിരണ്‍ റാവുവും ആമിറും വിവാഹമോചിതരായി. 

ഈ വര്‍ഷം ജനുവരി മുതല്‍ തന്നെ ആമിര്‍ ഒരു ബെംഗളൂരു സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്ന് റിപ്പോര്‍ട്ടുകളോട് ആമിര്‍ പ്രതികരിച്ചില്ല. പിന്നീട് ഗൗരിയും താനും ലിവിങ് ടുഗദറിലാണെന്ന് ആമിര്‍ തുറന്നുപറഞ്ഞു. ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതിനിടെയാണ് ഗൗരി ആമിറുമായി പ്രണയത്തിലായത്. 

Content Highlights: Aamir Khan Visits Ex-Wife Reena Dutta's House With Girlfriend Gauri Spratt And Son Junaid | Video