52-ാം വയസിൽ യുട്യൂബിൽ നിന്ന് ആദ്യ വരുമാനം; അമ്മയെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് മകൾ

വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: instagram/ anshul_pareek
വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: instagram/ anshul_pareek

ണം സ്വന്തമായി അധ്വാനിച്ചുണ്ടാക്കുമ്പോൾ നമുക്കുണ്ടാകുന്ന സന്തോഷം അത്ര ചെറുതല്ല. അത്തരത്തിൽ ഹൃദയസ്പർശിയായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി. അൻഷുൽ പരീക് എന്ന യുവതിയാണ് 52-ാം വയസിൽ ആദ്യമായി ലഭിച്ച വരുമാനം കണ്ട് സന്തോഷിക്കുന്ന അമ്മയുടെ വീഡിയോ പോസ്റ്റ് ചെയ്തത്. യുട്യൂബിൽ നിന്നാണ് അമ്മയ്ക്ക് വരുമാനം ലഭിച്ചത്.

വീഡിയോയിൽ അൻഷുലിന്റെ അമ്മ ഒരു മൊബൈൽ ഫോണിൽ നോക്കി ഇരിക്കുന്നത് കാണാം. അവരുടെ കണ്ണുകളിൽ സന്തോഷവും അഭിമാനവും മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമുണ്ടായിരുന്നു. 'എന്ത് പറ്റി അമ്മേ?' എന്ന് അൻഷുൽ ചോദിക്കുന്നുണ്ട്. യുട്യൂബിലൂടെ ആദ്യമായി വരുമാനം നേടിയെന്നും വെറും ആറ് മാസത്തിനുള്ളിൽ ഈ നേട്ടം കൈവരിച്ചുവെന്നും അവർ പറയുന്നു. 'സ്വപ്‌നങ്ങൾക്ക് പ്രായമില്ല, കഠിനധ്വാനം മാത്രം, അവർ അത് തെളിയിച്ചു' എന്ന് വീഡിയോയ്ക്കുള്ളിൽ കുറിച്ചിട്ടുണ്ട്. 'ഒരു മകൾ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു' എന്നാണ് അൻഷുൽ വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് അഭിനന്ദിച്ച് കമന്റ് ചെയ്തത്. ഈ വീഡിയോ തങ്ങളുടെ ദിവസം മികച്ചതാക്കി എന്നും പ്രായം ഒന്നിനും ഒരു തടസമല്ലെന്നും ചിലർ കുറിച്ചു. അവരുടെ അർപ്പണബോധത്തേയും കഠിനധ്വാനത്തേയും പലരും പ്രശംസിക്കുകയും ചെയ്തു.

Content Highlights: 52 year old woman earns first income through youtube