മുംബൈയില്‍ എട്ട് കോടിയുടെ ഓഫീസ് കെട്ടിടം സ്വന്തമാക്കി സണ്ണി ലിയോണി

സണ്ണി ലിയോണി | Photo: Instagram/Sunny Leone
സണ്ണി ലിയോണി | Photo: Instagram/Sunny Leone

മുംബൈയില്‍ എട്ട് കോടി രൂപയുടെ ഓഫീസ് കെട്ടിടം സ്വന്തമാക്കി സണ്ണി ലിയോണി. ഒഷിവാരയിലാണ് ഇത് സ്ഥിതി ചെയ്യുന്നതെന്ന് സ്‌ക്വയര്‍ ഗാര്‍ഡിന് ലഭിച്ച പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ രേഖകളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈസ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരിയിലാണ് വില്‍പന നടന്നിരിക്കുന്നത്. 

ഒഷിവാരയില്‍ വീര്‍ ഗ്രൂപ്പ് നിര്‍മിച്ച കെട്ടിട സമുച്ചയമായ വീര്‍ സിഗ്നേച്ചറിലാണ് താരത്തിന്റെ പുതിയ ഓഫീസുള്ളത്. ലോകന്ദ്‌വാല കോംപ്ലക്‌സിന് സമീപത്താണ് ഒഷിവാര. 1904 ചതുരശ്രഅടിയാണ് കെട്ടിടതിന്റെ വിസ്തൃതി. മൂന്ന് കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം ഈ കെട്ടിടത്തിലുണ്ട്. പ്രമുഖ നിര്‍മാതാവും റിയല്‍ എസ്‌റ്റേറ്ററുമായ ആനന്ദ് പണ്ഡിറ്റില്‍ നിന്നാണ് സണ്ണി ലിയോണി ഇത് വാങ്ങിയിരിക്കുന്നത്. 

ഒഷിവാരയില്‍ അര ഏക്കറിലായാണ് വീര്‍ സിഗ്നേച്ചര്‍ കെട്ടിടം സ്ഥിതി ചെയ്യുന്നത്. സണ്ണി ലിയോണിയെ കൂടാതെ അമിതാഭ് ബച്ചന്‍. അജയ് ദേവഗണ്‍, കാര്‍ത്തിക് ആര്യന്‍, സാറ അലി ഖാന്‍ എന്നിവര്‍ക്കും ഇതേകെട്ടിടത്തില്‍ പ്രോപ്പര്‍ട്ടികളുണ്ട്.
 

Content Highlights: Sunny Leone buys an office space in Mumbai worth eight crore