വില 6.24 കോടി ; മുംബൈയില്‍ ആഡംബര വസതി സ്വന്തമാക്കി ശക്തി കപൂറും ശ്രദ്ധാ കപൂറും

ബോളിവുഡിന്റെ പ്രിയ താരങ്ങളാണ് അച്ഛനും മകളുമായ ശക്തി കപൂറും ശ്രദ്ധാ കപൂറും. ഇപ്പോഴിതാ കോടികള്‍ മുടക്കി ഇരുവരും മുംബൈയില്‍ ഒരു വസതി സ്വന്തമാക്കിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്. പ്രശസ്തമായ പിരമാള്‍ മഹാലക്ഷ്മി സൗത്ത് ടവറിലാണ് 6.24 കോടി മുടക്കി ശക്തി കപൂറും ശ്രദ്ധാ കപൂറും വസതി സ്വന്തമാക്കിയത്. കടല്‍ക്കാഴ്ചയടക്കം ആസ്വദിക്കാവുന്ന വസതി കൂടിയാണിത്.
രണ്ടു ബാല്‍ക്കണിയും അപ്പാര്‍ട്ട്‌മെന്റിലുണ്ട്. ചതുരശ്ര അടിക്ക് 59,975 രൂപയ്ക്കാണ് ഗ്ലൈഡര്‍ ബില്‍ഡ്‌കോണ്‍ റിയലറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റ്ഡ് ഈ അപ്പാര്‍ട്ട്‌മെന്റ് ശക്തി കപൂറിനും ശ്രദ്ധാ കപൂറിനും വില്‍ക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ശ്രദ്ധാ കപൂര്‍ നടത്തുന്ന ആദ്യ നിക്ഷേപമല്ല ഇത്. കഴിഞ്ഞ ഡിസംബറില്‍ മുംബൈയിലെ ജുഹുവില്‍ ഒരു ആഡംബര വസതി ശ്രദ്ധാ കപൂര്‍ വാടകയ്ക്ക് എടുത്തിരുന്നു. പ്രതിമാസം ആറ് ലക്ഷം രൂപ വാടക വരുന്ന ഈ ആഡംബര അപ്പാര്‍ട്ട്‌മെന്റിന്റെ വിസ്തീര്‍ണം 3,929 സ്‌ക്വയര്‍ ഫീറ്റാണ്. ശ്രദ്ധ കപൂറിന്റെ മാതാപിതാക്കളായ ശക്തി കപൂറും ശിവാംഗി കോല്‍ഹാപുരിയും ജുഹു പ്രദേശത്താണ് താമസിക്കുന്നത്.
മുംബൈയില്‍ ആഡംബര വസതി സ്വന്തമാക്കുന്ന അനേകം ബോളിവുഡ് താരങ്ങളില്‍ ഒരാള്‍ മാത്രമാണ് ശ്രദ്ധാ കപൂര്‍. വരുണ്‍ ധവാനും ഭാര്യ നടാഷ ദലാലളും ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 44.52 കോടി മുടക്കി ജുഹുവില്‍ ഒരു ആഡംബര വസതി സ്വന്തമാക്കിയിരുന്നു.
Content Highlights: sraddha kapoor and father shakti kapoor buy luxury apartment in mumbai