വീടുപണിയുകയാണോ? സ്ഥലം തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ പരിശോധിക്കാം

വീട് നിർമിക്കാനുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോൾ പ്രകൃതിക്ഷോഭങ്ങൾക്കുള്ള സാധ്യത ആദ്യമേ വിലയിരുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഭൂകമ്പസാധ്യതാ പ്രദേശമാണോയെന്നറിയാൻ അതത് തദ്ദേശസ്ഥാപനങ്ങളുടെ ദുരന്തനിവാരണ പ്ലാൻ നോക്കിയാൽമതി. ഭൂപ്രകൃതി, മണ്ണിന്റെ സ്വഭാവം, നീരൊഴുക്കിന്റെ ദിശ മുതലായവയും ശ്രദ്ധിക്കണം.
ഭൂകമ്പത്തെയും മണ്ണിടിച്ചിലിനെയും അതിജീവിക്കുന്ന പ്രകൃതിസൗഹൃദ വീടുകൾ അധികം ചെലവില്ലാതെയും ശാസ്ത്രീയമായും നിർമിക്കുന്നതിന് ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്. sdma.kerala.gov.in എന്ന വെബ് സൈറ്റിൽ പൊതുജനങ്ങൾക്ക് ഇതുസംബന്ധിച്ച കൈപ്പുസ്തകം ലഭിക്കും. നിർമാണവസ്തുക്കൾ പ്രകൃതിസൗഹൃദവും ഗുണനിലവാരമുള്ളതും ആയിരിക്കണമെന്നും പുറംമോടിക്കായുള്ള നിർമിതികൾ സുരക്ഷിതമായിരിക്കില്ലെന്നും മാർഗരേഖയിൽ പറയുന്നു.
മറ്റുപ്രധാന നിർദേശങ്ങൾ
1. വീടിന്റെ അടിത്തറകെട്ടാൻ വലുപ്പമുള്ള കരിങ്കല്ല് ഉപയോഗിക്കണം. കനംകുറഞ്ഞതും പാളികളുള്ളതും വേണ്ടാ.
2. ചുമര് കെട്ടുമ്പോൾ മട്ടവും നിരപ്പും ക്രമീകരിച്ച് ഭംഗിയായി കെട്ടിയാൽ സിമന്റ് പൂശുന്നത് ഒഴിവാക്കുകയോ ഇതിനുള്ള ചെലവ് കുറയ്ക്കുകയോ ചെയ്യാം.
3. ചുട്ടെടുത്ത ഇഷ്ടിക, ചെങ്കല്ല്, ഇന്റർ ലോക്കിങ് ഇഷ്ടിക എന്നിവ ഈടും ഉറപ്പും നൽകും. വീട്ടിനുള്ളിൽ ചൂടും കുറയും.
4. ചുമരുകൾ അലക്ഷ്യമായി കെട്ടുന്നത് ഒഴിവാക്കിയാൽ സിമന്റിന്റെയും മണലിന്റെയും ചെലവ് കുറയും.
5. ചുമർ പ്ലാസ്റ്ററിങ്ങിന് ചെറുവിരലിന്റെ കനമേ ആകാവൂ. കനം കൂടുന്നത് ബലം കുറയ്ക്കും.
6. കോൺക്രീറ്റിങ്ങിനുള്ള കമ്പികൾ വൃത്തിയുള്ളതും തുരുമ്പിക്കാത്തതും എണ്ണയും പൊടിയും പുരളാത്തതുമായിരിക്കണം. കമ്പി ഇരുമ്പുനാരുള്ള ബ്രഷുകൊണ്ട് വൃത്തിയാക്കിയശേഷം ഉപയോഗിക്കണം.
7. നിർമാണ വൈദഗ്ധ്യമുള്ള തൊഴിലാളികളെമാത്രം നിയോഗിക്കണം.
Content Highlights: Kerala`s Disaster Management Authority offers guidelines for building earthquake & landslide-resista