നീ കറുത്തിട്ടാണ്; മാറ്റിനിര്‍ത്തലുകള്‍ക്കെതിരേ പോരാടി നേടിയ ത്രേസ്യയുടെ സൗന്ദര്യറാണിപ്പട്ടം

അവളുടെ ഓരോ ചുവടിലും നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുണ്ടായിരുന്നു. സൗത്ത് ഇന്ത്യയുടെ സൗന്ദര്യറാണി പട്ടമണിയുമ്പോള്‍ തിരുവനന്തപുരം പുല്ലുവിള സ്വദേശി ത്രേസ്യ ലൂയിസിന് പറയാനുള്ളത് പിന്നിട്ട കാലത്തിന്റെ കനല്‍വഴികളെക്കുറിച്ചാണ്. ഒഴിവാക്കലുകളോടും അവഗണനകളോടും പോരാടിയാണ് അവള്‍ തന്റെ വഴി കണ്ടെത്തിയത്. ചെന്നൈ ഗിണ്ടി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ഗോള്‍ഡന്‍ ഫേസ് ഓഫ് സൗത്ത് ഇന്ത്യ 2024 മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായി ത്രേസ്യ മാറുമ്പോള്‍ അവള്‍ തലയുയര്‍ത്തിപ്പിടിച്ചത് തന്നെപ്പോലെയുള്ള ഒരുപാട് പേര്‍ക്ക് കൂടി വേണ്ടിയായിരുന്നു. ജീവിതത്തിലുടനീളം തനിക്ക് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെ ഉള്‍ക്കരുത്താക്കിയാണ് അവള്‍ മുന്നോട്ട് നീങ്ങിയത്.
Content Highlights: miss golden face of south india,thresia louis ,body shaming,lifestory,interview