നിറം, വണ്ണം; ചെറായി കടപ്പുറത്ത്നിന്ന് മിസിസ് ഇന്ത്യയിലേയ്ക്കുള്ള ദൂരം ചെറുതായിരുന്നില്ല നിമ്മിക്ക്

എന്ത് തിന്നാലും തടിയ്ക്കാത്ത കറുത്ത പെണ്‍കുട്ടി, കൂടെ പൊക്കവും. നിമ്മിയെന്ന സ്കൂള്കുട്ടിയ്ക്ക് വീട്ടിലും സ്കൂളിലും വിശേഷണങ്ങളിങ്ങനെയായിരുന്നു. ഇതിനെന്തെങ്കിലും തിന്നാന്‍ കൊടുത്തുകൂടേയെന്ന ബന്ധുക്കളുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരംമുട്ടി നില്ക്കുന്ന അമ്മയെ നോക്കിയ അവള് കുട്ടിക്കാലത്ത് പകച്ച് നിന്നിട്ടുണ്ട്. അമ്മയേയും ചേച്ചിയേയും പോലെ തനിക്ക് കിട്ടാത്ത വെളുത്ത നിറത്തെയോര്‍ത്ത് അവള് ഉള്ളില്‍ ഒരുപാട് കരഞ്ഞു. ഇതിനെയെങ്ങനെ കെട്ടിച്ചുവിടുമെന്ന ചോദ്യങ്ങളില്‍ ഭയന്നിട്ടാകണം അമ്മ അവള്‍ക്ക് തടിയും നിറവും കൂടാന്‍ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. പക്ഷേ, അതൊന്നും നിമ്മിയുടെ പ്രകൃതത്തിനും രൂപത്തിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ആരോടും പരിഭവം പറയാതെ അവള് പുസ്തങ്ങള്‍ക്കു മുന്നില്‍ ചമ്രംപടിഞ്ഞിരുന്നു. പഠിക്കാനല്ലാതെ തനിക്ക് മറ്റൊന്നും കഴിയില്ലെന്നവള്‍ വിശ്വസിച്ചു. ബന്ധുക്കളും നാട്ടുകാരും കുട്ടിയ്ക്ക് കൊടുക്കേണ്ട ഭക്ഷണത്തെക്കുറിച്ച് അഭിപ്രായം ചൊരിഞ്ഞു. എല്ലാത്തില്‍ നിന്നും പേടിച്ച ആ പെണ്‍കുട്ടി സ്കൂള്‍ പരിപാടികളിലും യുവജനോത്സവങ്ങളിലും തുടങ്ങി എല്ലാ വേദികളില്‍ നിന്നും അകന്നു മാറി നിന്നു. നിറത്തിന്റെയും രൂപത്തിന്റെയും പേരിലുള്ള മാറ്റിനിര്‍ത്തലുകളില്‍ നിന്നും ഇന്ന് നിമ്മിയെത്തിയിരിക്കുന്നത് അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന മിസിസ് ഇന്ത്യ മത്സരത്തില്‍ അവസാന റൗണ്ടിലേയ്ക്കാണ്. എറണാകുളത്തെ ചെറായിയെന്ന കടലോര ഗ്രാമത്തില്‍ നിന്നും നെതര്ലൻഡ്സിലെത്തിയതും അവിടെ നിന്നും മിസിസ് ഇന്ത്യ മത്സരവേദിയിലേയ്ക്കെത്തിയതും. ആ അനുഭവങ്ങള്‍ നിമ്മി വെഗാസ് മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുന്നു.
കോര്‍പ്പറേറ്റ് ജോലിയുടെ തിരക്കുകള്‍ക്കിടയില്‍ മിസിസ് ഇന്ത്യ മത്സരത്തിലേയ്ക്ക് എങ്ങനെയാണ് എത്തുന്നത് ?
Content Highlights: mrs india finalist nimmy viegas interview