22-ാം വയസിൽ കേരളത്തിലെ ആദ്യ കരൾദാതാവ്; അൻഷാദിന്റെ ക്യാമറയിൽ പതിഞ്ഞത് റൊണാൾഡോയും കിം കർദാഷിയനും

അന്‍ഷാദ് ഗുരുവായൂര്‍|photo:facebook.com/anshadguruvayoor
അന്‍ഷാദ് ഗുരുവായൂര്‍|photo:facebook.com/anshadguruvayoor

ബന്ധുവായ പെണ്‍കുട്ടിക്ക്‌ 22-ാം വയസ്സിലാണ് അന്‍ഷാദ് ഗുരുവായൂര്‍ കരള്‍ ദാനം ചെയ്യുന്നത്. 36 സെന്റിമീറ്റര്‍ ശരീരം മുറിച്ചുള്ള തുറന്ന ശസ്ത്രക്രിയയിലൂടെയാണ് 70 ശതമാനം കരള്‍ മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയ നടന്നത്. കേരളത്തിലെ ആദ്യത്തെ കരള്‍ദാതാവാണ് അദ്ദേഹം. കേരളത്തില്‍ നിന്ന് മെഡിക്കല്‍ ബോര്‍ഡ് കരള്‍ദാനത്തിന് ആദ്യമായി അനുമതി നല്‍കിയതും ഇദ്ദേഹത്തിനാണ്. ജീവനുള്ള വ്യക്തിയില്‍നിന്ന് കരള്‍ മാറ്റി വെയ്ക്കുന്ന ആദ്യത്തെ ശസ്ത്രക്രിയ കൂടിയായിരുന്നു അന്ന് നടന്നത്. ചരിത്രത്തിന്റെ താളുകളില്‍ ഒരു ജീവനെ ജീവിതത്തിലേക്ക്‌ പിടിച്ചുകയറ്റിയത് സ്വന്തം കരള്‍ കൊണ്ടാണ് അദ്ദേഹം രേഖപ്പെടുത്തിയത്. വിജയിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന വലിയൊരു പരീക്ഷണത്തിലേക്ക്‌ ഭയമേതുമില്ലാതെ അദ്ദേഹം മുന്നോട്ടുവന്നു. പഴയ ആരോഗ്യം വീണ്ടെടുക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ജീവിതം ഒന്നുംതന്നെ പഴയതുപോലെയായിരുന്നില്ല. ഷെഫ് ആയി ജോലി തുടരാനും ആരോഗ്യം അനുവദിച്ചില്ല. ഷെഫ് ജോലിയില്‍നിന്നു ലോകമറിയുന്ന ഫാഷന്‍ ഫോട്ടോഗ്രാഫറായി മാറിയ അന്‍ഷാദ് ഗുരുവായൂരിന്റെ കഥ സംഭവബഹുലമാണ്.

photo:facebook.com/anshadguruvayoor

Content Highlights: Anshad Guruvayur`s inspiring story: From Kerala`s first living liver donor to a renowned photographe

Continue reading