'ഇതെന്ത് തേങ്ങയാ?'; രസ്‌നയോട് ഈ ചോദ്യം ഇനിയൊരിക്കലും ചോദിക്കരുത്!

ജീവിതത്തെ നോക്കി 'ഇതെന്ത് തേങ്ങ'യാണെന്ന് ആരെങ്കിലും ദേഷ്യത്തോടെ ചോദിച്ചാല്‍ ചിരിയോടെ ആ തേങ്ങ കൂടെ വാങ്ങി വീട്ടില്‍ പോകുന്നയാളാണ് രസ്‌ന ദിനേശെന്ന് പലരും കളിയാക്കാറുണ്ട്. താങ്ങുവില പ്രഖ്യാപിക്കുമ്പോഴും ബജറ്റില്‍ തെങ്ങുകൃഷിക്ക് പണം വകയിരുത്തുമ്പോഴും മാത്രം തേങ്ങയെ സ്‌നേഹിക്കുന്നവരുടെ കൂട്ടത്തില്‍ പെട്ടയാളല്ല രസ്‌നയെന്ന് പറയാം. എവിടെ തേങ്ങ കണ്ടാലും അതൊക്കെ വീട്ടിലെത്തിച്ച് വറുത്തരച്ച് വില്‍ക്കുന്നതാണ് അവരുടെ പതിവ്.
അതുകൊണ്ടാണ് കോഴിക്കോട് ബാലുശ്ശേരിയിലെ നാട്ടിന്‍പുറത്തുള്ള രസ്‌നയുടെ അടുക്കളയില്‍നിന്ന് തേങ്ങവിഭവങ്ങള്‍ കടല്‍കയറി മലയാളികളുള്ളിടത്തേക്കെല്ലാം യാത്ര തുടങ്ങിയിരിക്കുന്നത്. എട്ട് മാസം വരെ കേടാകാതെ നില്‍ക്കുന്ന തേങ്ങ വറുത്തരച്ചതും അത്രകാലംതന്നെ ഉപയോഗിക്കാവുന്ന സാമ്പാര്‍കൂട്ടുമൊക്കെയാണ് അവരുടെ കണ്ടെത്തല്‍. നാട്ടില്‍നിന്ന് ദീര്‍ഘകാലം മാറിനില്‍ക്കേണ്ടി വരുന്ന പ്രവാസി മലയാളികളെയാണ് ഈ അടുക്കള ഉത്പന്നങ്ങള്‍ ഏറെ സന്തോഷിപ്പിക്കുന്നത്. അവര്‍ക്ക് നാടിന്റെ രുചി കുറെക്കാലം കൊണ്ടുനടക്കാന്‍ പറ്റുന്നതിന്റെ ആവേശം. രസ്‌നയ്ക്കാവട്ടെ ഒരു തെങ്ങിന്‍തൈ വളര്‍ത്തുന്ന ശ്രദ്ധയോടെ സ്വന്തം ജീവിതത്തിന്റെ സന്തോഷം നട്ടുവളര്‍ത്തുന്നതിന്റെ ത്രില്ലും.
Content Highlights: success story of rasna dinesh who made products from coconut and succeeded in life