'ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകളും സ്ത്രീകളാണ്' ജെ.കെ റൗളിങിനെ വിമര്‍ശിച്ച് ഡാനിയേല്‍ റാഡ്ക്ലിഫ്

'ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകളും സ്ത്രീകളാണ്.' ഹാരിപോട്ടര്‍ നടനായ ഡാനിയേല്‍ റാഡ്ക്ലിഫ് ജെ.കെ റൗളിങിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് നല്‍കിയ മറുപടി വൈറലാകുകയാണ്. ജെ.കെ റൗളിങാണ് പ്രസിദ്ധമായ ഹാരിപോട്ടര്‍ കഥാപാത്രത്തിന്റെ സൃഷ്ടാവ്. ഈ സിന്മയിലൂടെയാണ് ഡാനിയേല്‍ റാഡ്ക്ലിഫ് ആരാധകര്‍ക്ക് പ്രിയപ്പെട്ടവനായത്. എന്നാല്‍ റാഡ്ക്ലിഫ് റൗളിങിന് കുറിക്കുകൊള്ളുന്ന മറുപടി നല്‍കുന്നുണ്ട്. എല്‍.ജി.ബി.ടി കമ്യൂണിറ്റിയുടെ പ്രശ്‌നങ്ങള്‍ക്കെതിരെ നടത്തുന്ന ഒരു ചാരിറ്റി പ്രോഗ്രാമിലാണ് റാഡ്ക്ലിഫ് റൗളിങിനെ വിമര്‍ശിക്കുന്നത്
'അവര്‍ക്കെതിരെയുള്ള പല അഭിപ്രായങ്ങളും അവരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. എന്നെയും ജോയെയുംകാള്‍ ഏറെ അറിവുള്ള ആരോഗ്യപ്രവര്‍ത്തകര്‍ വേണം അവരുടെ കാര്യങ്ങളെ പറ്റി തീരുമാനിക്കാനും അവരെ സഹായിക്കാനും.' താരം പറയുന്നു.
പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു ജെ.കെ റൗളിങ് ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകളെ ട്വിറ്ററിലൂടെ മോശമായി ചിത്രീകരിച്ചത്. 'ആര്‍ത്തവമുള്ള ആളുകളെ എന്ത് വിളിക്കും, Wumben? Wimpund? Woomud?' ആരെങ്കിലും എന്നെ സഹായിക്കൂ. ഞങ്ങള്‍ സ്ത്രീകള്‍ക്ക് നിങ്ങളോട് സഹതാപമുണ്ട്.' എന്ന രീതിയില്‍ പരിഹാസരൂപത്തിലാണ് റൗളിങിന്റെ ട്വീറ്റ്.
റൗളിങിന്റെ ട്വീറ്റിനെതിരെ സംസാരിക്കുന്നതിനൊപ്പം ഹാരിപോട്ടര്‍ ആരാധകരോട് റാഡ്ക്ലിഫ് മാപ്പു ചോദിക്കുന്നുമുണ്ട്. ഈ കമന്റുകള്‍ മൂലം നിങ്ങള്‍ക്കു വന്ന വേദനക്ക് മാപ്പ് ചോദിക്കുന്നുവെന്നാണ് താരം പറയുന്നു. ഇത് ഞങ്ങള്‍ തമ്മിലുള്ള വഴക്കൊന്നുമല്ലെന്നും ഒരു സാധാരണ മനുഷ്യനെപ്പോലെ ഈ നിമിഷം മറുപടിപറയേണ്ടി വന്നതാണെന്നാണ് താരം പറയുന്നത്.
Content Highlights: Radcliffe apologises to hurt Harry Potter fans after JK Rowling’s anti-trans tweets
Content Highlights: