ഒറ്റക്കൈയാൽ ജീവിതം നെയ്തെടുത്ത പെൺകുട്ടി; അഞ്ജനാ ഷാജിയെ അറിയാം, ഒപ്പം വൺഹാൻഡ് എംബ്രോയിഡറിയേയും

പരിമിതികളെ തോല്‍പ്പിച്ച് വര്‍ണനൂലുകളാല്‍ ജീവിതം നെയ്‌തെടുക്കുകയാണ് അഞ്ജന. ജന്മനാ വലതു കൈ ഇല്ലാഞ്ഞിട്ടും എംബ്രോയ്ഡറിയില്‍ അഞ്ജനാ ഷാജി എന്ന 27-കാരി വിസ്മയം തീര്‍ക്കുമ്പോള്‍ അത് ആത്മവിശ്വാസത്തിന്റെ പുതിയ ഏടാവുന്നു. സ്വന്തം സംരംഭം കണ്ടെത്തുകയായിരുന്നു. എംഎസ്ഡബ്ല്യു ബിരുദധാരിയായിട്ടും തന്റെ ശാരീരിക പരിമിതി തൊഴില്‍ ലഭിക്കാന്‍ തടസ്സമായതോടെയാണ് കൗതുകത്തിന്റെ പുറത്ത് തുടങ്ങിയ കല സംരംഭമാക്കാന്‍ അഞ്ജന തീരുമാനിച്ചത്. കൊച്ചിയില്‍ ഒരു വര്‍ഷം ജോലിചെയ്ത ശേഷമാണ് തന്റെ അഭിരുചിക്കു പറ്റിയതല്ല കോര്‍പ്പറേറ്റ് മേഖലയെന്നു മനസ്സിലാക്കിയത്. തുടര്‍ന്ന് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നു തീരുമാനിക്കുകയായിരുന്നു.
വഴിയൊരുക്കി കുഞ്ഞുടുപ്പ്
കുഞ്ഞുന്നാൾ മുതലേ അമ്മ തൈക്കുന്നത് കണ്ടാണ് അഞ്ജന വളർന്നതെങ്കിലും തയ്യലോ എംബ്രോയ്ഡറിയോ അജ്ഞന ചെയ്തിരുന്നില്ല. എന്നൽ കഴിഞ്ഞ വർഷം ഭർത്താവിന്റെ അടുത്ത സുഹൃത്തിന്റെ കുഞ്ഞിന്റെ ഉടുപ്പിൽ കണ്ട എംബ്രോയിഡറിയില്‍ ചെയ്ത പൂക്കളാണ് അഞ്ജനയുടെ സംരംഭക ജീവിത വഴിയിലേക്ക് വഴിതെളിച്ചത്. കുഞ്ഞുടുപ്പില്‍ കണ്ടപോലെ എംബ്രായ്ഡറി ചെയ്യണമെന്ന് തോന്നിയ ആഗ്രഹത്തിന്റെ പുറത്ത് പഴയതുണികളിലും ടീഷർട്ടുകളിലും അഞ്ജന തന്റെ ചെറുവരകൾക്ക് നൂലിലൂടെ വർണം നല്കാൻ തുടങ്ങി.
Don’t Miss: ഇന്‍സ്റ്റഗ്രാമിൽ ഹിറ്റായ ആ ഡാൻസർമാർ ഇവിടെയുണ്ട്; വൈറൽ നൃത്തത്തിന്റെ കഥപറഞ്ഞ് അഖിലും ഗൗരിയും | വീഡിയോ
ആദ്യം ചെറിയ ഹാൻഡ് എംബ്രോയ്ഡറികളാണ് ചെയ്യാൻ തുടങ്ങിയത്. ഓരോന്നും ഒന്നിനൊന്ന് മെച്ചമമായി വന്നു. അമ്മയേയും ഭർത്താവിനേയും കാണിച്ചപ്പോൾ ലഭിച്ച മികച്ച അഭിപ്രായങ്ങളൾ പ്രചോദനമായി. അമ്മയാണ് എംബ്രോയിഡറിയിൽ ഉണ്ടായ സംശയങ്ങൾ തീർത്ത് നൽകിയത്. അമ്മാമ്മയുടെ പഴയ തയ്യൽ മെഷീൻ ഉപയോഗിച്ച് അഞ്ജന കുഞ്ഞുടുപ്പുകൾ തൈച്ച് അതിൽ എംബ്രോയ്ഡറി ചെയ്യാനും തുടങ്ങി. ഇന്ന് ഓർറുകൾ കൂടിയതോടെ കുഞ്ഞുടുപ്പുകൾ പുറത്ത് കൊടുത്ത് ചെയ്താണ് എംബ്രോയ്ഡറി ചെയ്യുന്നത്.
കഥകളിലൂടെ ആശയങ്ങൾ
വെറൈറ്റിയാണ് ആളുകൾക്ക് ആവശ്യം. അവർ പറയുന്ന തീമുകളിൽ എംബ്രായ്ഡറി ചെയ്ത് കൊടുക്കണമെന്ന ആവശ്യമുന്നയിച്ചാണ് കൂടുതൽ ഓർഡറുകളും വരുന്നത്. അവർ പറയുന്ന കഥകൾ കേട്ട് അതിൽ നിന്നുളള ആശയങ്ങളാണ് വസ്ത്രങ്ങളിൽ അഞ്ജന നെയ്‌തെടുക്കുന്നത്. അതുകൊണ്ട് തന്നെ അതിന് ആവശ്യക്കാർ ഏറെയാണ്. തുടക്കത്തിൽ ഒരുപാട് സമയമെടുത്താണ് തുന്നിക്കൊണ്ടിരുന്നത്. എന്നാലിപ്പോള്‍ വേഗത്തില്‍ തുന്നിയെടുക്കാന്‍ പഠിച്ചെന്നും അഞ്ജന പറയുന്നു.
ആഗ്രഹം സ്വന്തമായി ഒരു ബ്രാൻഡ്
സ്വന്തമായി ബ്രാൻഡ് കെട്ടിപ്പടുക്കണമെന്നാണ് അഞ്ജനയുടെ ആഗ്രഹം. കഴിഞ്ഞവർഷമാണ് സോഷ്യൽ മീഡിയയിൽ വൺഹാൻഡ് എംബ്രോയിഡറി എന്ന പേജ് തുടങ്ങുന്നത്. എന്നാലത് സംരംഭകയാകണമെന്ന് ആഗ്രഹിച്ചായിരുന്നില്ല. കഷ്ടപ്പെട്ട് ചെയ്ത വർക്കായതുകൊണ്ട് കുറച്ച് ഫോട്ടോ എടുത്ത് വയ്ക്കാമെന്ന് മാത്രമാണ് ആദ്യം കരുതിയത്. ഫോൺ നഷ്ടമായാൽ എടുത്ത് വെച്ച ചിത്രങ്ങൾ അത്രയും നഷ്ടമാകും അതുകൊണ്ട് ഭർത്താവാണ് സമൂഹ്യമാധ്യത്തിൽ പേജ് ആരംഭിച്ച് അതിൽ പോസ്റ്റ് ചെയ്യാൻ പറഞ്ഞത്.
അങ്ങനെ എടുത്ത ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്തു. വെറുതെയിട്ട പോസ്റ്റുകൾക്ക് ആര്ക്കും അയച്ചുകൊടുക്കാതെതന്നെ വിചാരിക്കാത്തതിലും അധികം റീച്ച് കിട്ടി. അതിനുശേഷമാണ് ഒരുപാട് ആവശ്യക്കാരെത്താൻ തുടങ്ങിയത്. അതോടെയാണ് അഞ്ജന ഇതാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞത്.