'ചതിച്ചിട്ട് സ്‌നേഹമെന്ന് പറയുന്നു, വാഗ്ദാനങ്ങൾ പാലിക്കാതെയാകുന്നു'; നിക്കിയും അർബാസും പിരിയുന്നു?

Nikki Tamboli and Arbaz Patel|Photo:instagram.com/nikki_tamboli/?hl=en
Nikki Tamboli and Arbaz Patel|Photo:instagram.com/nikki_tamboli/?hl=en

ബിഗ് ബോസ് മറാത്തി സീസൺ 5-ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ പ്രണയജോഡികളാണ് നടിയും മോഡലുമായ നിക്കി തമ്പോളിയും അർബാസ് പട്ടേലും. എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തോളമായി സോഷ്യൽ മീഡിയയിലും പൊതുവേദികളിലും സജീവമായിരുന്ന ഈ പ്രണയബന്ധത്തിൽ ഇപ്പോൾ വലിയൊരു വിള്ളൽ വീണിരിക്കുകയാണ് എന്നിങ്ങനെയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം അൺഫോളോ ചെയ്തതും, അതിനു പിന്നാലെ പങ്കുവെച്ച ചില ദുരൂഹമായ സോഷ്യൽ മീഡിയ പോസ്റ്റുകളുമാണ് ഇപ്പോൾ ഇവർ വേർപിരിഞ്ഞു എന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുന്നത്.

ഒരു പങ്കാളിയെ ചതിക്കുന്നതിനെക്കുറിച്ച് തകർന്ന വാഗ്ദാനങ്ങളെക്കുറിച്ചുമാണ് ഇരുവരും പോസ്റ്റുകൾ പങ്കുവെച്ചത് ആരാധകർക്കിടയിൽ വൻ ചർച്ചയായിക്കഴിഞ്ഞു. ഈ പോസ്റ്റുകളിൽ ആരുടെയും പേരെടുത്തു പറയുന്നില്ലെങ്കിലും, സാഹചര്യവും വിലയിരുത്തുമ്പോൾ ഇരുവരും പിരിയുന്നു എന്ന രീതിയിലാണ് ആരാധകരുടെ വിലയിരുത്തൽ നിക്കിയും അർബാസും തമ്മിലുള്ള പ്രണയബന്ധം അവസാനിച്ചു എന്ന തരത്തിലുള്ള സംശയങ്ങൾക്ക് തുടക്കമിട്ടത് അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലെ പെട്ടെന്നുള്ള മാറ്റങ്ങളാണ്. ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നത് അവസാനിപ്പിച്ചു എന്നതാണ് ആരാധകരെ ആദ്യം ഞെട്ടിച്ചത്. ഇതിനു പിന്നാലെയാണ് ചതിയെയും പരസ്പര ബഹുമാനമില്ലായ്മയെയും കുറിച്ച് സൂചിപ്പിക്കുന്ന പോസ്റ്റുകൾ ഇവരുടെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്.

അർബാസ് പട്ടേൽ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വാക്കുകൾ ഏറെ രൂക്ഷമായിരുന്നു: 'സ്വന്തം പങ്കാളിയെ ചതിച്ച ശേഷം, വീട്ടിലേക്ക് തിരിച്ചെത്തി അവരുടെ കണ്ണുകളിലേക്ക് നോക്കി 'ഞാൻ നിന്നെ സ്‌നേഹിക്കുന്നു' എന്ന് പറയുന്നത് അനാദരവും ചതിയുമാണ്. ഞാൻ പറയേണ്ടത് പറഞ്ഞുകഴിഞ്ഞു.'

അതിനു തൊട്ടു പിന്നാലെ നിക്കി തമ്പോളിയും സത്യത്തെക്കുറിച്ചും പ്രണയബന്ധങ്ങളിലെ ചതിയെക്കുറിച്ചുമുള്ള ഒരു പോസ്റ്റ് പങ്കുവെച്ചു: 'ആരും പുറത്തുപറയാത്ത ഒരു സത്യമുണ്ട്. പുതിയൊരാളോട് തോന്നുന്ന ആകർഷണം കൊണ്ടല്ല പലപ്പോഴും ബന്ധങ്ങളിൽ തെറ്റ് സംഭവിക്കുന്നത്. മറിച്ച്, പഴയ ആൾ നൽകിയ വാഗ്ദാനങ്ങളെ മാനിക്കുന്നത് എന്നെന്നേക്കുമായി അവസാനിപ്പിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്.-ഇങ്ങനെയായിരുന്നു അവരുടെ പോസ്റ്റ്.

ഈ പോസ്റ്റുകളിലൊന്നും തന്നെ പരസ്പരം പേരുകൾ സൂചിപ്പിച്ചിട്ടില്ലെങ്കിലും, ഇരുവരും ഒരേസമയം പരസ്പരം അൺഫോളോ ചെയ്തതും ഇത്തരമൊരു വിഷയത്തിൽ പ്രതികരിച്ചതും യാദൃച്ഛികമല്ലെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

ബിഗ് ബോസിൽ തുടങ്ങിയ പ്രണയകഥ

ബിഗ് ബോസ് മറാത്തി 5-ന്റെ സെറ്റിൽ വെച്ചാണ് നിക്കിയും അർബാസും ആദ്യമായി കണ്ടുമുട്ടുന്നത്. ഷോയിലെ ഇവരുടെ കെമിസ്ട്രി വളരെ പെട്ടെന്നാണ് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. ഷോയ്ക്ക് പുറത്തുവന്ന ശേഷവും ഒരുമിച്ചുനിൽക്കാനും പ്രണയനിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാനും ഇരുവരും മടിച്ചില്ല.

ബോളിവുഡ് സംവിധായികയും നിർമാതാവുമായ ഫറാ ഖാന്റെ ഫുഡ് വ്‌ളോഗിൽ അതിഥികളായി എത്തിയപ്പോഴാണ് തങ്ങളുടെ പ്രണയബന്ധത്തിന്റെ തുടക്കത്തെക്കുറിച്ച് ഇരുവരും മനസ്സ് തുറന്നത്. രസകരമായ ഒരു കാര്യം, ബിഗ് ബോസ് വേദിയിൽ വെച്ച് കണ്ടുമുട്ടുന്നതിനും വളരെ മുമ്പ് അതായത് 2021-ൽ തന്നെ അർബാസ് നിക്കിക്ക് ഇൻസ്റ്റഗ്രാമിൽ ഒരു മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു എന്നതാണ്. എന്നാൽ നിക്കി ആ മെസ്സേജ് അന്ന് കണ്ടിരുന്നില്ല.

ഫറാ ഖാന്റെ വ്ളോഗിൽ നിക്കി പറഞ്ഞത് ഇങ്ങനെയായിരുന്നു: 'ബിഗ് ബോസ് വേദിയിൽ വെച്ച് അദ്ദേഹത്തെ നേരിട്ട് കണ്ടതിനു ശേഷമാണ് ഞാൻ ആ പഴയ മെസ്സേജ് കാണുന്നത്. 2021-ൽ തന്നെ അർബാസ് എനിക്ക് മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ അർബാസിനോട് ഒരു പ്രത്യേക അടുപ്പം തോന്നിയെന്നും അത് ആദ്യ കാഴ്ചയിലെ തന്നെ പ്രണയമായിരുന്നുവെന്നും നിക്കി വെളിപ്പെടുത്തിയിരുന്നു. ഏകദേശം രണ്ടു വർഷത്തോളം നീണ്ടുനിന്ന ബന്ധമാണ് ഇപ്പോൾ പെട്ടെന്നൊരു ദിവസം തകർച്ചയുടെ വക്കിൽ എത്തിനിൽക്കുന്നത്. സോഷ്യൽ മീഡിയയിലെ ഈ സംഭവവികാസങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ടെങ്കിലും വേർപിരിയലിനെക്കുറിച്ചോ ഉയർന്നുവന്ന ആരോപണങ്ങളെക്കുറിച്ചോ നിക്കി തമ്പോളിയോ അർബാസ് പട്ടേലോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Content Highlights: Nikki Tamboli and Arbaz Patel have unfollowed each other on Instagram., Cryptic posts about betrayal and broken promises sparked separation rumors., The couple met on Bigg Boss Marathi Season 5 and dated for about two years., Neither Nikki nor Arbaz has officially responded to the break-up rumors yet.