ഗർഭിണിയായി അഞ്ചാം നാൾ ഭർത്താവിന്റെ മരണം, സിംഗിൾ മദറായി മകനെ വളർത്തി നേഹ| വീഡിയോ

നേഹ അയ്യർ ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങൾ
നേഹ അയ്യർ ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങൾ

'മഞ്ഞ മഞ്ഞ ബൾബുകൾ' എന്ന ​ഗാന രം​ഗത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നേഹ അയ്യർ. എന്നാൽ പിന്നീട് കരുത്തയായ സിം​ഗിൾ മദർ എന്ന നിലയിലാണ് നേഹ കൂടുതൽ ആളുകൾക്ക് പരിചിതയായത്. ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലാണ് നേഹയും ഭർത്താവ് അവിനാശും ഒന്നിക്കുന്നത്. ആറുവർഷങ്ങൾക്ക് ശേഷം നേഹ ​ഗർഭിണിയാണെന്ന് അറിഞ്ഞതിന് ദിവസങ്ങൾക്കുള്ളിൽ അവിനാശ് മരിക്കുകയായിരുന്നു. അവിനാശിനെ നഷ്ടമായതിനെക്കുറിച്ചും കുഞ്ഞിനെ സിം​ഗിൾ മദറായി വളർത്തുന്നതിനെക്കുറിച്ചുമൊക്കെ നേഹ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെ നേഹയുടെ ജീവിതം വീഡിയോയായി പുറത്തുവന്നിരിക്കുകയാണ്. 

അൻഷ് എന്ന മകനെ അവന്റെ പപ്പയെപ്പോലെ വളർത്തുമെന്നു പറഞ്ഞാണ് നേഹ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്. അവിനാശ്-നേഹ ദമ്പതികളുടെ സൗഹൃദവും പ്രണയവും അൻഷിന്റെ ജനനവുമൊക്കെ മുപ്പതു സെക്കന്റുള്ള വീഡിയോയിൽ കാണാം. 

2019 ജനുവരിയിലാണ് അവിനാശ് മരിച്ചത്. ഒരു മാസത്തിനു ശേഷം നടി തന്നെ ഇൻസ്റ്റാഗ്രാമിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചിരുന്നു. 'ഹൃദയത്തിൽ താങ്ങാനാവാത്ത മുറിവേൽപിച്ച് എന്റെ പ്രിയപ്പെട്ടവൻ എന്നെ വിട്ടു പോയി. പിരിയാത്ത മനസുമായി പതിനഞ്ചു വർഷം സന്തോഷത്തിലും സങ്കടത്തിലും ഞങ്ങൾ ഒന്നിച്ചായിരുന്നു. ഇപ്പോൾ തോന്നുന്ന ഈ ശൂന്യത നിർവചിക്കാനാവാത്തതാണ്. ഈ വേദനയിലും എനിക്കു കരുത്തു നൽകിയ എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവർക്ക് ഹൃദ്യമായ നന്ദി.. ഈ സ്‌നേഹമാണ് ഇപ്പോൾ എന്നെ മുന്നോട്ടു നയിക്കുന്നത്.' ഭർത്താവിന്റെ വിയോഗത്തെക്കുറിച്ചുള്ള നേഹയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇങ്ങനെയായിരുന്നു. 

Content Highlights: neha iyer  husband death, single motherhood, humans of bombay, neha iyer instagram

Content Highlights: