‘യേശുദാസിനും ചിത്രയ്ക്കും അമ്മ മാറ്റിവെച്ച ചോറുരുളകൾ’; സ്നേഹനിധിയായ ഒരമ്മയുടെ ഓർമ്മപ്പൂക്കൾ

കുറിഞ്ഞിപ്പൂച്ചയെ കുറിച്ചായിരുന്നു അമ്മയുടെ കവിത എന്നാണോർമ്മ. നന്മയും സ്നേഹവുമുള്ള ഒരു പൂച്ച. അത്ഭുതമില്ല. പൂച്ചകളെ മടിയിലിരുത്തി ലാളിക്കുകയും, മൂർദ്ധാവിലെ രോമങ്ങൾ ശ്രദ്ധാപൂർവം ചീകിയൊതുക്കുകയും, കണ്ണെഴുതിക്കൊടുക്കുകയും, നെറ്റിയിൽ സിന്ദൂരപ്പൊട്ടു ചാർത്തുകയും, പുതപ്പിനുള്ളിൽ ഒപ്പം കിടത്തിയുറക്കുകയും ഉറങ്ങുമ്പോഴത്തെ കുർ കുർ ശബ്ദം സംഗീതം പോലെ ആസ്വദിക്കുകയും ചെയ്തിരുന്ന ഒരാൾക്ക് മറ്റാരെക്കുറിച്ചാണ് ബാലപംക്തിയിൽ കവിതയെഴുതാൻ കഴിയുക?

ബിന്ദു, ബിന്ദൻ, മല്ലിക, റാണി, പിങ്കി, പിങ്കൻ, ചിന്നു, മഞ്ജു... പൂച്ചകൾക്ക് അമ്മ ചാർത്തിക്കൊടുത്ത പേരുകളിൽ പോലുമുണ്ടായിരുന്നു അളവറ്റ ആ സ്നേഹവാത്സല്യ നിറവ്. ബിന്ദൂ എന്ന് അമ്മ നീട്ടിവിളിക്കുമ്പോൾ പുറത്തെ കാപ്പിച്ചെടിയുടെ മുകളിൽ നിന്നോ തട്ടിൻപുറത്തുനിന്നോ കോലായിൽ നിന്നോ വിളി കേൾക്കും ബിന്ദു; മ്യാവൂ എന്നല്ല ‘എന്തോ....’ എന്ന്. നുണയല്ല. ശരിക്കും അങ്ങനെയാണ് തോന്നുക.

Content Highlights: A poignant reflection on a mother’s life, her early poetry in Mathrubhumi, and the selfless love she displayed even in her final days by keeping aside food for her children and favorite singers.

Continue reading