മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം ചൂടി 22-കാരി; മണിക വിശ്വകര്‍മയെ കുറിച്ച് കൂടുതലറിയാം

മണിക വിശ്വകര്‍മ | Photo: Instagram/ Manika Vishwakarma
മണിക വിശ്വകര്‍മ | Photo: Instagram/ Manika Vishwakarma

ഇത്തവണത്തെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം ചൂടിയത് രാജസ്ഥാനില്‍ നിന്നുള്ള മണിക വിശ്വകര്‍മയാണ്. ഈ വര്‍ഷം അവസാനം തായ്‌ലന്‍ഡില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരുങ്ങുകയാണ് അവര്‍. 48 മത്സരാര്‍ഥികളെ പിന്നിലാക്കിയാണ് രാജസ്ഥാനില്‍ നിന്നുള്ള മണിക കിരീടം ചൂടിയത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള താന്യ ശര്‍മ ഫസ്റ്റ് റണ്ണറപ്പും ഹരിയാനയില്‍ നിന്നുള്ള മെഹക് ധിംഗ്ര സെക്കന്റ് റണ്ണറപ്പുമായി.

ശ്രീ ഗംഗാനഗര്‍ സ്വദേശിയായ മണിക നിലവില്‍ ഡല്‍ഹിയിലാണ് താമസം. സൗന്ദര്യ മത്സരത്തിനുള്ള തയ്യാറെടുപ്പും പഠനവും ഒരുമിച്ച് കൊണ്ടുപോകാന്‍ വേണ്ടിയാണ് അങ്ങോട്ടേക്ക് താമസം മാറിയത്. 22-കാരിയായ അവര്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്.  കഴിഞ്ഞ വര്‍ഷം മിസ് യൂണിവേഴ്‌സ് രാജസ്ഥാന്‍ കിരീടം ചൂടിയിരുന്നു. 

'എന്റെ യാത്ര ആരംഭിച്ചത്  ജന്മനാടായ ഗംഗാനഗറില്‍ നിന്നാണ്. ഞാന്‍ ഡല്‍ഹിയില്‍ വന്ന് മത്സരത്തിനായി തയ്യാറെടുത്തു. നമ്മള്‍ ആത്മവിശ്വാസവും ധൈര്യവും വളര്‍ത്തിയെടുക്കണം. ഈ നേട്ടത്തില്‍ ഒരുപാട് പേര്‍ പങ്ക് വഹിച്ചിട്ടുണ്ട്. എന്നെ സഹായിക്കുകയും ഇന്നത്തെ ഞാനാക്കി മാറ്റുകയും ചെയ്ത എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. മത്സരം ഒരു മേഖല മാത്രമല്ല. അത് ഒരു വ്യക്തിയുടെ സ്വഭാവം രൂപപ്പെടുത്തുന്ന ഒരു ലോകം തന്നെയാണ്.'-എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മണിക പറയുന്നു.

ക്ലാസിക്കല്‍ ഡാന്‍സറായ മണിക 'ന്യൂറോനോവ' എന്ന സംരഭത്തിന്റെ സ്ഥാപക കൂടിയാണ്. എഡിഎച്ച്ഡി പോലുള്ള അവസ്ഥകളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിന് വേണ്ടിയുള്ള സംരംഭമാണിത്. 


 

Content Highlights: manika vishwakarma the 22 year old from rajasthan who won miss universe india 2025