എനിക്ക് ലഭിച്ച വരവേൽപ്പ് കണ്ട് മിസ് യുണിവേഴ്സ് അധികൃതർ പോലും അതിശയിച്ചു- ലാറ ദത്ത

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര മിസ് വേൾഡ് പട്ടം കരസ്ഥമാക്കിയ നിമിഷത്തെക്കുറിച്ച് പങ്കുവച്ചത്. ഇപ്പോഴിതാ നടി ലാറാ ദത്തയും സമാനമായൊരു പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ്. മിസ് യൂണിവേഴ്സ് പട്ടം നേടി തിരികെ വരുമ്പോൾ തനിക്ക് ലഭിച്ച ആദരവിനെക്കുറിച്ചാണ് ലാറയുടെ പോസ്റ്റ്.
വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കി വന്ന തനിക്ക് ബെംഗളൂരു നഗരം നൽകിയ ആദരവിന്റെ ചിത്രങ്ങൾക്കൊപ്പം മനോഹരമായ ഒരു കുറിപ്പാണ് ലാറ പങ്കുവച്ചിരിക്കുന്നത്. അന്ന് കൂടിയ ജനക്കൂട്ടത്തെ കണ്ട് മിസ് യൂണിവേഴ്സ് അധികൃതർ പോലും അമ്പരന്നുവെന്നും ലാറ പറയുന്നു.
2000ത്തിൽ എന്റെ ജന്മനാടായ ബെംഗളൂരു എനിക്ക് ലഭിച്ചതിൽ വച്ചേറ്റവും വലിയ മഹത്തായ സ്വാഗതം നൽകുന്നതാണ് ഇതെന്നു പറഞ്ഞാണ് ലാറ കുറിപ്പ് ആരംഭിക്കുന്നത്. തനിക്ക് ലഭിച്ച വമ്പിച്ച വരവേൽപ്പ് കണ്ട് ഒപ്പമുണ്ടായിരുന്ന മിസ് യൂണിവേഴ്സ് അധികൃതർ അതിശയിച്ചുപോയി. അവർ ഒരിക്കലും ഇത്ര വലിയൊരു ജനക്കൂട്ടത്തെ കണ്ടിട്ടുണ്ടായിരുന്നില്ല. അന്ന് ഈ പരേഡിന്റെ ഭാഗമായിരുന്ന പല കുട്ടികളും ഇന്ന് മുതിർന്നു, അവരെ ഇപ്പോഴും കാണാറുണ്ട്. അതൊരു മറക്കാനാവാത്ത അനുഭവമാണെന്നാണ് അവർ പറയുന്നത്. എനിക്കും എങ്ങനെ തന്നെ- ലാറ കുറിച്ചു.
നേരത്തേയും വിശ്വസുന്ദരിപ്പട്ട കാലത്തെ ഓർമകൾ ലാറ പങ്കുവച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മേയിൽ വിശ്വസുന്ദരിയായതിന്റെ ഇരുപതാമാണ്ടിലും ലാറ കുറിപ്പ് പങ്കുവച്ചിരുന്നു. പ്രപഞ്ചത്തില്‍ നിന്നും ലഭിക്കാവുന്ന ഏറ്റവും മനോഹരസമ്മാനം. എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്ന കാര്യം എന്നു പറഞ്ഞാണ് അന്നു ലാറ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
2000ത്തില്‍ സൈപ്രസിലെ നികോസിയായില്‍ വച്ചാണ് മിസ് യൂണിവേഴ്സ് മത്സരം അരങ്ങേറിയത്. അതേ വര്‍ഷത്തില്‍ നടി പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് പട്ടവും ദിയാ മിര്‍സ മിസ് ഏഷ്യ പസഫിക് കിരീടവും സ്വന്തമാക്കി. വിശ്വസുന്ദരിപ്പട്ടം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയായിരുന്നു ലാറാ ദത്ത, 1994ല്‍ സുസ്മിത സെന്‍ ആണ് ആദ്യമായി വിശ്വസുന്ദരിപ്പട്ടം നേടിയ ഇന്ത്യക്കാരി.
Content Highlights: Lara Dutta Reveals How The Miss Universe Officials Reacted To Her Grand Homecoming
Content Highlights: