നീലേശ്വരത്ത് നിന്ന് തെന്നിന്ത്യ വരെയെത്തിയ യാത്രയിലെ വഴികാട്ടി, മാധവനില്ലാതെ കാവ്യയെന്ന പേരില്ല

കാവ്യയെന്ന പേരിന് പകരം മലയാളികള്‍ എപ്പോഴും പറഞ്ഞിരുന്നത് കാവ്യാ മാധവന്‍ എന്നാണ്. അച്ഛന്‍ മാധവന്റെ പേര് കൂട്ടിച്ചേര്‍ക്കാതെ കാവ്യ എന്ന അഭിനേത്രിയില്ല. ഒരു 'ഫാദേഴ്‌സ് ഡേ'യുടെ ആഘോഷം തീരുംമുമ്പ് തന്നെ കാവ്യക്ക് അച്ഛനെ നഷ്ടമായിരിക്കുന്നു. കാസര്‍കോട് നീലേശ്വരം സ്വദേശിയായ മാധവന്റെ അന്ത്യം ചെന്നൈയില്‍വെച്ചായിരുന്നു.
നീലേശ്വരം പോലുള്ള ഒരു ചെറിയ ഗ്രാമത്തില്‍നിന്ന് വന്ന് തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയായി കാവ്യ മാറിയതിന് പിന്നില്‍ അച്ഛന്റെ വലിയ പ്രയത്‌നമുണ്ട്. ബാലതരാമായി കാവ്യ വെള്ളിത്തിരയിലെത്തിയതു മുതല്‍ മകള്‍ക്ക് പിന്തുണയുമായി അച്ഛന്‍ കൂടെയുണ്ടായിരുന്നു. സ്‌കൂള്‍കാലത്ത് കലോത്സവം വേദികളിലും പിന്നീട് സിനിമാസെറ്റുകളിലും മകള്‍ക്കൊപ്പം മാധവനും സഞ്ചരിച്ചു.
നീലേശ്വരത്ത് സുപ്രിയ എന്ന പേരില്‍ ടെക്‌സ്റ്റൈല്‍സ് നടത്തിയിരുന്ന അദ്ദേഹം ബിനിനസ് തിരക്കുകള്‍ക്കിടയിലാണ് മകളുടെ ആഗ്രഹത്തിനൊപ്പം നിന്നത്. വിവാദങ്ങളില്‍ അകപ്പെട്ടപ്പോഴും സ്വകാര്യ ജീവിതത്തില്‍ ഉലച്ചിലുകളുണ്ടായപ്പോഴും കാവ്യയ്‌ക്കൊപ്പം അച്ഛന്‍ നിന്നു. കാവ്യ തുടങ്ങിയ ലക്ഷ്യയെന്ന സ്ഥാപനത്തിന് പിന്നിലും അച്ഛന്റെ സുപ്രിയ ടെക്‌സ്റ്റൈല്‍സില്‍നിന്ന് കിട്ടിയ ഊര്‍ജ്ജമായിരുന്നു.
മകള്‍ മഹാലക്ഷ്മിയുടെ പഠനാര്‍ഥം കാവ്യ ചെന്നൈയിലേക്ക് താമസം മാറിയപ്പോള്‍ അച്ഛനും കൂടെപ്പോകുകായിരുന്നു. കാവ്യയുടെ സഹോദരനായ മിഥുനും കുടുംബവും ഓസ്‌ട്രേലിയയില്‍ നിന്ന് എത്തിയതിന് ശേഷമായിരിക്കും അന്ത്യകര്‍മങ്ങള്‍ നടക്കുക. കൊച്ചിയിലായിരിക്കും ചടങ്ങുകള്‍.
Content Highlights: kavya madhavans father madhavans support in her career and life