മുല്ലപ്പൂ കിലോക്ക് 3,500 രൂപ; ആഘോഷത്തിന് മണം കുറക്കേണ്ടി വരും

കാഞ്ഞങ്ങാട്: കല്യാണ, ഉത്സവാഘോഷ സീസണായതോടെ മുല്ലപ്പൂവില കുതിക്കുകയാണ്. കാഞ്ഞങ്ങാട്ടെ പൂക്കടയില്‍ തമിഴ്നാട്ടില്‍നിന്നുള്ള കുടമുല്ലയുടെ വില കിലോക്ക് 3,500 രൂപയാണ്. ഒരുമാസം മുന്‍പ് 150-200 രൂപയായിരുന്നു.
തമിഴ്നാട്ടിലെ മധുര, ഡിണ്ടിഗല്‍ പ്രദേശങ്ങളില്‍നിന്നാണ് സുഗന്ധത്തില്‍ ഒന്നാമനായ കുടമുല്ലയെത്തുന്നത്. കര്‍ണാടകയില്‍നിന്നുള്ള അട്ടിമുല്ല (മംഗളൂരു മുല്ല) വിലയിലും മുന്നേറ്റമുണ്ട്. അട്ടിക്ക് (നാലുമീറ്റര്‍) 200 രൂപയായിരുന്നത് 1000 കടന്നിട്ട് ദിവസങ്ങളായി.
ബംഡവാള്‍ അട്ടിമുല്ലയ്ക്ക് 1,200-ഉം ഉഡുപ്പി അട്ടിമുല്ലയ്ക്ക് 1600 രൂപയുമാണ് വില. മംഗളൂരു മുല്ലവിലയില്‍ ഓരോദിവസവും കാര്യമായ ഏറ്റക്കുറച്ചിലുണ്ടാകാറുണ്ടെന്ന് പുഷ്പവ്യാപാരികള്‍ പറയുന്നു.
Content Highlights: Jasmine flower kg 3500