ശ്രീദേവി അനശ്വരമാക്കിയ നാഗിൻ കഥാപാത്രം പുനഃസൃഷ്ടിച്ച് മകൾ; അമ്മയ്ക്കുള്ള ആദരമെന്ന് ജാൻവി

#ലൈഫ്സ്റ്റൈൽ ഡെസ്ക്
ജാന്‍വി കപൂര്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റില് നിന്ന് | Photo: Janhvi Kapoor/instagram
ജാന്‍വി കപൂര്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റില് നിന്ന് | Photo: Janhvi Kapoor/instagram

ഹാലോവീന് അമ്മ ശ്രീദേവിയുടെ ഐക്കണിക്ക് കഥാപാത്രമായ നാഗിനയെ ഭാഗമായി ഇത്തവണ ബോളിവുഡ് നടി ജാൻവി കപൂർ തെരഞ്ഞെടുത്തത് ശ്രീദേവിയുടെ നാഗിൻ വേഷം റിക്രിയേറ്റ് ചെയ്ത് ജാൻവി കപൂർ. 1986-ൽ പുറത്തിറങ്ങി ബോളിവുഡിൽ തരംഗമായി മാറിയ നാഗിന എന്ന ചിത്രത്തിൽ ശ്രീദേവി അവിസ്മരണീയമാക്കിയ ഇച്ഛാധാരി നാഗിൻ എന്ന കഥാപാത്രമാണ് ജാൻവി റിക്രിയേറ്റ് ചെയ്തത്. കഥാപാത്രത്തിന്റെ വേഷവും ഭാവവും ജാൻവി പുനഃസൃഷ്ടിച്ചു. വസ്ത്രധാരണവും, ആഭരണങ്ങളും, മേക്കപ്പും, കേശാലങ്കാരവും അതേപടി ജാൻവി പകർത്തിയിട്ടുണ്ട്. കേവലം ഒരു റിക്രിയേഷനപ്പുറം അമ്മയോടുള്ള ആദരവും ഇന്ത്യൻ സിനിമയിലെ ഒരു സുവർണ്ണ കാലഘട്ടത്തിലേക്കുള്ള മടങ്ങിപ്പോക്കുമായി അത് മാറി. ഇൻഫ്‌ളുവൻസറായ ഓറിയുടെ സഹായത്തോടെ നാഗിന സിനിമാ പോസ്റ്ററും, അമരീഷ് പുരിക്കപുരിയും ഋഷി കപൂറുമൊത്തുള്ള ബിടിഎസ് സീനുകളും ജാൻവി പുനഃസൃഷ്ടിച്ചിട്ടുണ്ട്.

'ഹാലോവീൻ ദിനത്തിൽ സിനിമയിലെ ഏറ്റവും ഐക്കണിക് ആയ നിമിഷങ്ങളിൽ ഒന്ന് പുനഃസൃഷ്ടിക്കാൻ സാധിച്ചു. പ്രിയപ്പെട്ട കഥാപാത്രങ്ങളെയും പോപ്പ് കൾച്ചർ നിമിഷങ്ങളെയും പുനരവതരിപ്പിക്കുന്നതാണ് ഹാലോവീൻ. ചിലപ്പോൾ അത് ഭീതിജനകമാകാം, ചിലപ്പോൾ തമാശയാകാം, എന്നാൽ ചിലപ്പോൾ അത് നമ്മൾ നൽകുന്ന വലിയൊരു ആദരവാണ്. അമ്മയേക്കാളും, ഋഷി അങ്കിളിനേക്കാളും, അമ്‌രീഷ് സാറിനേക്കാളും മികച്ച മാതൃകയായി മറ്റാരാണ് ഉള്ളത്.' ഫോട്ടോ പങ്കുവച്ചുകൊണ്ട് ജാൻവി കുറിച്ചു.

എന്തായാലും ജാൻവിയുടെ പോസ്റ്റിന് താഴെ അഭിനന്ദപ്രവാഹമാണ്. ഹാലോവീനിൽ ജയിച്ചത് ജാൻവിയാണെന്ന കുറിപ്പുമായി സഹോദരി ഖുശി കപൂർ എക്കിയിട്ടുണ്ട്. എത്രയെത്ര നന്നായിരിക്കുന്നു എന്നാണ് കരീന പ്രതികരിച്ചിരിക്കുന്നത്. അനന്യ പാണ്ഡെയും കരിഷ്മ കപൂറും ഉൾപ്പെടെ നിരവധി പേർ തങ്ങളുടെ സ്‌നേഹവും അഭിനന്ദനവും അറിയിച്ചിട്ടുണ്ട്.

ഹർമേഷ് മൽഹോത്രയുടെ സംവിധാനത്തിൽ 1986-ൽ പുറത്തിറങ്ങിയ നാഗിന ബോളിവുഡിലെ മികച്ച സിനിമകളിലൊന്നാണ്. തന്റെ പങ്കാളിയെ വധിച്ചവരോട് പ്രതികാരം ചെയ്യാൻ മനുഷ്യരൂപം പ്രാപിക്കുന്ന ഇച്ഛാധാരി നാഗിൻ ആയാണ് ശ്രീദേവി ചിത്രത്തിൽ അഭിനയിച്ചത്.1980-കളിൽ പുരുഷ താര കേന്ദ്രീകൃത സിനിമകൾ ഭരിച്ചിരുന്ന ബോളിവുഡ് ബോക്‌സ് ഓഫീസിൽ, ഒരു നായികയെ കേന്ദ്ര കഥാപാത്രമാക്കി ഇറങ്ങിയ നാഗിന ആ വർഷത്തെ രണ്ടാമത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രമായിരുന്നു.

ഈ ചിത്രത്തിലെ പ്രകടനമാണ് ശ്രീദേവിയെ ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നായികയായും യഥാർത്ഥ 'സൂപ്പർസ്റ്റാറാ'യും മാറ്റിയത്. ലതാ മങ്കേഷ്‌കർ ആലപിച്ച 'മേ തേരാ ദുശ്മൻ, ദുശ്മൻ തു മേരാ' എന്ന ഗാനരംഗത്തിലെ ശ്രീദേവിയുടെ നൃത്തവും ഭാവങ്ങളും ഇന്നും ഭാരതീയ സിനിമാപ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിനിൽക്കുന്ന ഒന്നാണ്.

Content Highlights: Bollywood actress Janhvi Kapoor recreates Sridevi's memorable Nagin role for Halloween, showcasing her mother's legacy and iconic film moments.