തലയോട്ടിയല്ല, അത് പൊട്ടിച്ചിരിയാണ്; അർഥമറിയാതെ അയയ്ക്കാതിരിക്കാൻ ഇതാ 'ജെൻ സി'യുടെ ഇമോജി നിഘണ്ടു

#ബെറിൽ തെരേസ ബാബു
പ്രതീകാത്മക ചിത്രം | Designed with Google Gemini AI
പ്രതീകാത്മക ചിത്രം | Designed with Google Gemini AI

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ചാറ്റിങ്ങിനിടയില്‍ ഇമോജികള്‍ അയയ്ക്കുന്നവരാണ് നമ്മള്‍ ഭൂരിഭാഗം പേരും. എന്നാല്‍ നമ്മള്‍ കാണുന്ന, ഉദ്ദേശിക്കുന്ന അര്‍ഥമല്ല ഈ ഇമോജികള്‍ക്കെങ്കിലോ... പണി കിട്ടും അല്ലേ... കരയുന്ന ഇമോജിയെന്നാല്‍ കരച്ചിലല്ലെന്നും അത് ആനന്ദാശ്രുവാണെന്നോ വളരെ തമാശയാണെന്നുമാണെന്നും തലയോട്ടി ഇമോജിയെന്നാല്‍ പേടിപ്പിക്കുന്നതെല്ലെന്നും പൊട്ടിച്ചിരിയാണെന്നും (ചിരിച്ച് ഞാന്‍ ചത്തു) തമ്പ്സ് അപ്പ് ഇമോജിയെന്നാല്‍ അത് ഇന്റര്‍സ്റ്റില്ലെന്നുമാണെന്ന് അര്‍ഥമാക്കുന്നത്. ഇത്തരത്തില്‍ ജെന്‍ സിയുടെ ഇമോജികള്‍ക്കുമുണ്ട് കോഡ് ഭാഷകള്‍.

Also Read: ഹായ് പൂക്കീ, കമോണ്‍ സ്‌കിബിഡി, ഓഹിയോ...; ന്യൂജെനറേഷൻ പിള്ളേരുടെ ഭാഷ പഠിച്ചാലോ? ഇതാ നിഘണ്ടു

'അയാം കുക്ക്ഡ്' മുതല്‍ കോംബോ വരെ

ജോക്കറിന്റെ തലയോടുകൂടിയുള്ള ഇമോജിയെന്നാല്‍ മണ്ടത്തരം, തെറ്റ് ചെയ്യുന്നു, സംശയകരമായ സാഹചര്യം എന്നൊക്കെയാണര്‍ഥം (അയാം കുക്ക്ഡ്). രണ്ട് കണ്ണുകളെന്നാല്‍ നിങ്ങളില്‍ ഞാന്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നുമാണ് ഉദ്ദേശിക്കുന്നത്. രണ്ട് കണ്ണുകളും ഒരു ചുണ്ടും ചേര്‍ന്നുള്ള ഇമോജി അയച്ചാല്‍ അതിനര്‍ഥം ഞെട്ടിപ്പോയെന്നുമാണ്. ചായ കപ്പെന്നാല്‍ ചായ കുടിക്കാന്‍ പോകാമെന്നല്ല ഉദ്ദേശിക്കുന്നത് മറിച്ച് ഗോസിപ്പിനെയാണ്. തൊപ്പിയുടെ ഇമോജി സൂചിപ്പിക്കുന്നത് നുണയെന്നാണ്. ഫണം ഉയര്‍ത്തി നില്‍ക്കുന്ന പാമ്പിനെ കണ്ടാല്‍ വിശ്വാസയോഗ്യമല്ലാത്തതുമാണെന്നുമാണ് അര്‍ഥം. ഇവ കൂടാതെ കോംബോ ഇമോജികളും ജെന്‍ സി ഉപയോഗിക്കാറുണ്ട്.

Don't Miss: റിവേഴ്‌സ് ക്യാറ്റ്ഫിഷിങ്; എന്താണ് യഥാര്‍ഥ പ്രണയം കണ്ടെത്താനുള്ള 'ജെന്‍ സി'കളുടെ പുതിയ തന്ത്രം

മില്ലേനിയല്‍സും ജെന്‍ സിയും 

മില്ലെനിയല്‍സും ജെന്‍ സിയും ഇമോജികള്‍ തിരഞ്ഞെടുക്കുന്നതിലും അര്‍ഥത്തതിലും വളരെ വ്യത്യാസമുണ്ട്. ചിരി എന്നതിന് മില്ലേനിയല്‍സ് സാധാരണ ചിരിക്കുന്ന ഇമോജി ഉപയോഗിക്കുമ്പോള്‍ ജെന്‍ സിയാകട്ടെ തലയോട്ടിയുടെ ഇമോജിയാണ് ഉപയോഗിക്കുന്നത്. കൈയില്‍ നെയില്‍ പോളിഷിട്ടിരിക്കുന്ന ഇമോജിയ്ക്ക് ജെന്‍ സി ഉദ്ദേശിക്കുന്നത് ആരെയും കൂസാതെയുള്ള ആത്മവിശ്വാസമെന്നുമാണ്. നൂഡില്‍സ് ബൗള്‍ ഇമോജിയെ ഫുഡ് കഴിക്കുന്നതിനെയാണ് മില്ലേനിയല്‍സ് ഉദ്ദേശിക്കുന്നതെങ്കില്‍ ജെന്‍ സിയാകട്ടെ തകര്‍ന്നിരിക്കുകയാണെന്നാണ് അര്‍ഥമാക്കുന്നത്.

Also Read: പ്രതിസന്ധികളില്‍ നിന്ന് രക്ഷപ്പെടാനുള്ള ജെന്‍ സിയുടെ വഴി; എന്താണ് 'ബാത്‌റൂം ക്യാമ്പിങ്'?

തമ്പ്സ് അപ്പിനെ ഒഴിവാക്കി ജെന്‍ സി
 
നമ്മള്‍ എപ്പോഴും ഉപയോഗിക്കുന്ന തമ്പ്സ് അപ്പ് ഇമോജി താല്‍പര്യമില്ലായ്മയും പരുഷമായ സ്വഭാവത്തെയുമാണ് കാണിക്കുന്നതാണെന്നാണ് ജെന്‍ സിയുടെ പക്ഷം. അതിനാല്‍ അവ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നാണ് അവര്‍ പറയുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഈ ഇമോജിക്കെതിരെ ഹേറ്റ് കാംപെയിനുകള്‍ നടത്തിയിരുന്നു.

Don't Miss: ടെക്‌നോലോജിയ! ഫര്‍ണിച്ചര്‍ ഉണ്ടാക്കാന്‍ ഡേറ്റിങ് ആപ്പ് ഉപയോഗിച്ച് ജെന്‍ സി പെൺകുട്ടികൾ

Content Highlights: Emojis has different meanings for Gen Z. Let's know the Gen Z meanings of emojis