ദുവ അച്ഛൻ കുട്ടി തന്നെ, ദീപിക ധരിച്ചത് 48,000 രൂപയുടെ വസ്ത്രങ്ങളോ? വൈറലായി ഫോട്ടോഷൂട്ട്

#ലൈഫ്സ്റ്റൈൽ ഡെസ്ക്
രണ്‍വീറിന്‍റെ കുട്ടിക്കാലത്തെ ചിത്രം, മകള്‍ ദുവയുടെ ചിത്രം | Photo: freakyfairy/x
രണ്‍വീറിന്‍റെ കുട്ടിക്കാലത്തെ ചിത്രം, മകള്‍ ദുവയുടെ ചിത്രം | Photo: freakyfairy/x

ബോളിവുഡ് താരദമ്പതിമാരായ ദീപിക പദുക്കോണിന്റെയും രൺവീർ സിങ്ങിന്റെയും മകൾ ദുവ പദുക്കോൺ സിങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന താരദമ്പതിമാർ മകളുടെ രണ്ടാം പിറന്നാൾ ദിനത്തിൽ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ദുവയുടെ ചിത്രങ്ങൾ അധികം പുറത്തുവരാത്തതിനാൽ തന്നെ ആരാധകർ വലിയ സ്‌നേഹത്തോടെയാണ് ചിത്രങ്ങൾ ഏറ്റെടുത്തത്. ഇപ്പോഴിതാ കുഞ്ഞ് ദുവ കാണാൻ അച്ഛനെപ്പോലെത്തന്നെയാണെന്നാണ് ആരാധകരും സോഷ്യൽമീഡിയയും പറയുന്നത്. കുഞ്ഞിന്റെ ചിരിയും കണ്ണുകളിലെ തിളക്കവും പൂർണ്ണമായും രൺവീർ സിങ്ങിന്റെ ബാല്യകാല ചിത്രങ്ങൾക്ക് സമാനമാണെന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

'ആദ്യത്തെ പെൺകുഞ്ഞ് എപ്പോഴും അച്ഛന്റെ പ്രതിബിംബമായിരിക്കും എന്ന് പറയുന്നത് എത്ര സത്യമാണ്. കുഞ്ഞ് ദുവ അച്ഛന്റെ അതേ പകർപ്പ് തന്നെയാണ്.' ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചു. 2024 സെപ്റ്റംബറിലാണ് ദീപികയ്ക്കും രൺവീറിനും പെൺകുഞ്ഞ് ജനിക്കുന്നത്. 'പ്രാർത്ഥന' എന്ന് അർത്ഥം വരുന്ന 'ദുവ' എന്ന പേരാണ് കുഞ്ഞിന് നൽകിയത്.

കുഞ്ഞ് ദുവാ വൈറലായതിനൊപ്പം ഫോട്ടോഷൂട്ടിൽ ദീപിക അണിഞ്ഞ വസ്ത്രത്തിന്റെ വിലയും ചർച്ചയാകുകയാണ്. ലളിതവും ഭംഗിയുള്ളതുമായ വസ്ത്രത്തിലാണ് ദീപിക ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഐവറി നിറത്തിലുള്ള, മൃദുവായ കോട്ടൺ മെറ്റീരിയലിൽ തീർത്ത ലെയേർഡ് ഡ്രസ്സ് ഗർഭകാലത്തിനും അതിനുശേഷമുള്ള ഫോട്ടോഷൂട്ടുകൾക്കും അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഏകദേശം 48,000 രൂപയോളമാണ് ഈ വസ്ത്രത്തിന്റെ വിപണി വില വരുന്നത്.വസ്ത്രത്തിന് അനുയോജ്യമായ രീതിയിൽ വളരെ കുറഞ്ഞ അളവിലുള്ള മേക്കപ്പും ലളിതമായ കമ്മലുകളുമാണ് ദീപിക തെരഞ്ഞെടുത്തത്.

സാധാരണയായി ലക്ഷങ്ങൾ വിലയുള്ള വസ്ത്രങ്ങളാണ് താരങ്ങൾ ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുക്കുക. എന്നാൽ ദീപിക വിലയ്ക്കപ്പുറം ലാളിത്യത്തിനാണ് പ്രാധാന്യം നൽകിയതെന്ന് സോഷ്യൽമീഡിയ ചൂണ്ടിക്കാട്ടുന്നു. ആഡംബര വസ്ത്രങ്ങളെക്കാൾ ഒരാളുടെ പ്രഭാവവും ആത്മവിശ്വാസവുമാണ് ചിത്രങ്ങൾക്ക് അഴകേകുന്നത് എന്ന് ദീപിക വീണ്ടും തെളിയിച്ചുവെന്ന് ആരാധകരും പറയുന്നു.

Content Highlights: Deepika Padukone and Ranveer Singh shared maternity photoshoot pictures featuring their daughter Dua on her second birthday., Fans noted that Dua resembles her father Ranveer Singh's childhood photos., Deepika wore a simple ivory designer dress priced at approximately Rs 48,000, drawing praise for her elegance.