പുതുതലമുറ കുടുംബത്തോടൊപ്പം യാത്രചെയ്യാൻ താത്പര്യപ്പെടുന്നു- എയർ ബി എൻ ബി സർവേ

കൊച്ചി:ഇന്ത്യൻ കുടുംബങ്ങളുടെ അവധിക്കാല യാത്രാരീതികളിൽ പുതിയ മാറ്റങ്ങൾ വരുന്നതായി എയർബിഎൻബിയുടെ പുതിയ സർവേ.കാഴ്ചകൾ കാണുന്നതിനപ്പുറം വിവിധ തലമുറകളിൽപ്പെട്ട കുടുംബാംഗങ്ങൾക്കൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാനാണ് ഇന്നത്തെ യാത്രക്കാർ കൂടുതൽ താൽപ്പര്യപ്പെടുന്നത്. ജെൻ സി, മില്ലേനിയൽ വിഭാഗങ്ങളിൽപ്പെട്ടവരിൽ 75 ശതമാനം പേരും വ്യത്യസ്ത തലമുറകളിലുള്ള ബന്ധുക്കൾക്കൊപ്പമുള്ള യാത്രകൾക്കാണ് മുൻഗണന നൽകുന്നത്.
55 ശതമാനം പേർ ഓർമ്മകൾ സൃഷ്ടിക്കുന്നതിനും,52 ശതമാനം പേർ യാത്രകൾ ഒരുമിച്ച് ആസ്വദിക്കുന്നതിനും 51ശതമാനം പേർ ഇത്തരം യാത്രകൾ കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഏറെ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു.
വലിയ കുടുംബങ്ങളായുള്ള യാത്രകളുടെ വർദ്ധനവ് എയർബിഎൻബിയുടെ ഡാറ്റയിലും വ്യക്തമാണ്.
കുട്ടികളോ ശിശുക്കളോ ഉൾപ്പെടെ അഞ്ചോ അതിലധികമോ അംഗങ്ങളുള്ള ഗ്രൂപ്പുകളുടെ ആഭ്യന്തര താമസസ്ഥലങ്ങൾക്കായുള്ള തിരയലുകളിൽ വർഷം തോറും 55 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിക്കുന്നതിനൊപ്പം താമസസ്ഥലത്ത് ഒന്നിച്ച് വിശ്രമിക്കാനും സമയം ചെലവഴിക്കാനുമാണ് 63 ശതമാനം ആഗ്രഹിക്കുന്നത്.
ഭക്ഷണം പങ്കിടുക, ഗെയിമുകൾ കളിക്കുക, ഒരുമിച്ച് സിനിമകൾ കാണുക തുടങ്ങിയ കാര്യങ്ങൾക്കും യാത്രക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. പ്രകൃതിരമണീയമായ സ്ഥലങ്ങൾക്കും ഗ്രാമീണമേഖലകൾക്കുമാണ് യാത്രക്കാരുടെ ഇടയിൽ ഏറ്റവും കൂടുതൽ പ്രിയമുള്ളത്.
Content Highlights: 75% of Gen Z and Millennials prefer traveling with multi-generational family members., 55% search for domestic stays with 5 or more members, showing a year-on-year increase., Travelers prefer spending quality time, sharing meals, and relaxing in scenic or rural areas.