അമേരിക്കയിലെ പ്രതിഷേധത്തിന് നടുവില്‍ ഒരു വിവാഹം: ശാക്തീകരണത്തിന്റെ നിമിഷമെന്ന് വധു

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ മെനപോളിസിലേയ്ക്കാണ് ലോകത്തിന്റെ കണ്ണുകള്‍ മുഴുവനും ഇപ്പോള്‍. കറുത്തവരുടെ ജീവിതവും പ്രധാനമാണ് എന്ന് ആയിരങ്ങളാണ് ഏറ്റു പറയുന്നത്. പ്രതിഷേധത്തിനിടയില്‍ ഹൃദയം തൊടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നുണ്ട്. അത്തരത്തിലൊരു കാഴ്ചയാണ് പ്രതിഷേധത്തിനിടെ നടന്ന ഈ വിവാഹം. ട്വിറ്ററിലാണ് ഈ വിവാഹവീഡിയോ വൈറലാകുന്നത്.
നൂറുകണക്കിന് പ്രതിഷേധക്കാരുടെ നടുവിലാണ് വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം നവദമ്പതികള്‍ മാര്‍ച്ചില്‍ ഒന്നു ചേരുന്നതും വീഡിയോയില്‍ കാണാം, കെറി ആനും മൈക്കല്‍ ഗോര്‍ദനുമാണ് ഈ ദമ്പതികള്‍. വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം രണ്ട് പേരും ചുംബിക്കുമ്പോള്‍ പ്രതിഷേധക്കാര്‍ ഒന്നടങ്കം ആര്‍പ്പുവിളിക്കുന്നതും കേള്‍ക്കാം.
ഫിലാഡെല്‍ഫിയയിലെ ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ ഗേറ്റ് വേയിലാണ് സംഭവം നടക്കുന്നതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണവൈറസ് മഹാമാരിക്ക് ശേഷം ആഘോഷങ്ങള്‍ നടത്താമെന്നും അതിനുമുമ്പേ വിവാഹ ചടങ്ങ് മാത്രം നടത്താനുമായിരുന്നു ഇരുവരുടെയും പ്ലാന്‍. പക്ഷേ പ്രതിഷേധത്തിന് നടുവില്‍ നടക്കുമെന്നൊന്നും കരുതിയിരുന്നില്ല എന്ന് അവര്‍.
' പക്ഷേ അതൊരു ശക്തമായ നിമിഷമായിരുന്നു. ഞാനെന്റെ വിവാഹദിനത്തില്‍ ഭര്‍ത്താവിനെ കാണുമ്പോള്‍ എനിക്ക് വലിയൊരു തിരിച്ചറിവ് കൂടിയായിരുന്നു. ശക്തനായ ഒരു കറുത്ത മനുഷ്യന്‍, ഞങ്ങള്‍ ആരാണെന്നതിന് ഉത്തമ ഉദാഹരണം. ഞങ്ങളുടെ വംശം എങ്ങനെയാണ്, സംസ്‌കാരം എന്താണ് എന്നെല്ലാം പ്രതിനിധീകരിക്കുന്ന ആള്‍. ഒരു ശാക്തീകരണത്തിന്റെ നിമിഷമായിരുന്നു അത്.' വധു ആ നിമിഷത്തെ പറ്റി പറയുന്നത് ഇങ്ങനെ.
Content Highlights: A couple just got married along the protest route in America
Content Highlights: