35 വയസ്സായി, കാറില്ല, വീടില്ല, സമ്മർദവുമില്ല; വൈറലായി യുവാവിന്റെ കുറിപ്പ്

35 വയസ്സിനുള്ളിൽ സ്വന്തമായി വീടും കാറും മികച്ച ശമ്പളമുള്ള ജോലിയും കുടുംബവുമായി സെറ്റിൽ ആകാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ആ യാത്ര തുടങ്ങുമ്പോൾ തന്നെ പലരും സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും അടിപ്പെട്ട് മാനസികമായി തകരാറുണ്ട്. അവിടെയാണ് ട്രഡീഷണൽ മൈൽസ്റ്റോണുകളായി കണക്കാക്കുന്ന വീടും കാറും സ്വന്തമാക്കാതെ ആരോഗ്യത്തിന് പ്രധാന്യം നൽകുന്ന യുവാവിന്റെ കുറിപ്പ് വൈറലാകുന്നത്. 35 വയസ്സുള്ള ആശിഷ് ജെയിൻ ആണ് കഥയിലെ നായകൻ. ഇയാൾ സ്വന്തം ജീവിതത്തെ കുറിച്ച് എക്‌സ് ഹാൻഡിലിൽ പങ്കുവച്ച കുറിപ്പ് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്.
'എനിക്ക് 35 വയസ്സായി, സ്വന്തമായി ഒരു വീടില്ല, കാറില്ല, വലിയ ബാങ്ക് ബാലൻസില്ല, വലിയ സ്റ്റോക്കുകളോ മ്യൂച്വൽ ഫണ്ടുകളോ ഇല്ല, മികച്ച ജോലിയില്ല, പക്ഷേ നല്ലൊരു വാടക വീട്ടിലാണ് താമസിക്കുന്നത്, ഊബറിൽ യാത്ര ചെയ്യാൻ കഴിയും, കടമില്ല, കഴിഞ്ഞ വർഷത്തേക്കാൾ ശാരീരികവും മാനസികവുമായി മെച്ചപ്പെട്ട അവസ്ഥയിലാണ്. ചെറിയ കാര്യങ്ങൾക്കായി സ്വയം സമ്മർദത്തിലാകുന്നത് അവസാനിപ്പിച്ചു. ഭാവിയെക്കുറിച്ച് വളരെയധികം ആശങ്കപ്പെടുന്നത് അവസാനിപ്പിച്ചു. ശരീരത്തിലും മനസ്സിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. ഒരു വർഷത്തിലേറെയായി പുകവലിയോ, ജങ്ക് ഫുഡോ ഇല്ല. എല്ലാ കാര്യങ്ങളും നിങ്ങൾ മനസ്സിലാക്കേണ്ടതില്ല. ഓരോ ദിവസവും വരുന്നത് പോലെ ജീവിക്കുക, സ്വയം ശ്രദ്ധ കേന്ദ്രീകരിക്കുക.' എക്‌സിൽ ജെയിൻ കുറിച്ചു.
I am a 35 year old who doesn’t own a house, doesn’t own a car, doesn’t have a big bank balance, doesn’t have a huge portfolio of stocks or mutual funds, doesn’t have a great job, but live in a decent rented home, can afford traveling by uber, have zero debt, a better body than it…
— Ashish Jain (@In_Sane_Saint) July 19, 2026
30 വയസ്സുമുതൽ തന്നെ സാമ്പത്തിക ബാധ്യതകളിൽ കുടുങ്ങി തലപൊക്കാൻ സാധിക്കാതെ വരുന്ന ചെറുപ്പക്കാർ യുവാവിന്റെ കുറിപ്പ് അല്പം അസൂയയോടെയാണ് വായിച്ചത്. നിരവധി പേർ യുവാവിന്റെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരെല്ലാം ഒരു രൂപ പോലും കടമില്ലെന്ന ജെയിന്റെ കുറിപ്പ് കണ്ട് ഞെട്ടി.
ജെയിനില്ലാത്ത പലതും 30 വയസ്സിൽ തന്നെ തങ്ങൾ നേടിയെന്നും അതിനൊപ്പം കടുത്ത സമ്മർദ്ദവും ആശങ്കയും ഉത്കണ്ഠയും അനുഭവിക്കുന്നുണ്ടെന്നും സ്വന്തം അനുഭവം പങ്കുവച്ചുകൊണ്ട് പലരും പറഞ്ഞു. ' ഇവിടെയുള്ള പലരേക്കാളും നന്നായാണ് നിങ്ങൾ കാര്യങ്ങൾ ചെയ്യുന്നത്. 35 വയസ്സിൽ നിങ്ങൾ പിറകില്ലല്ല, നിങ്ങൾ ഇപ്പോഴാണ് കാര്യങ്ങൾ ആരംഭിച്ചിരിക്കുന്നത്. 30 വയസ്സിന് മുൻപായി ജീവിതം വഴിത്തിരിവിലെത്തിക്കണമെന്നാണ് പലരും കരുതുന്നത്. കാരണം ഇരുപതുകളിലായിരിക്കുമ്പോൾ 30 ഒരു വലിയ പ്രായമായി നമുക്ക് അനുഭവപ്പെടും. പക്ഷെ യഥാർഥത്തിൽ അങ്ങനെയല്ല. നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.' ഒരു സോഷ്യൽമീഡിയ ഉപയോക്താവ് കുറിച്ചു.
Content Highlights: Prioritizing mental and physical health over societal milestones. The importance of living debt-free. Challenging the pressure to own a home and car by age 30-35. Focusing on the present rather than future anxiety.