ഗോൾഡൻ സാരിയിൽ സുസ്മിത സെന്നിന്റെ റാംപ് വാക്ക്; അമ്മ വിസ്മയിപ്പിക്കുന്നുവെന്ന് റെനി

സുസ്മിത സെൻ|photo:instagram/lakmefashionwk
സുസ്മിത സെൻ|photo:instagram/lakmefashionwk

ലാക്‌മെ ഫാഷൻ വീക്ക് 2024-ൽ തിളങ്ങി മുൻ വിശ്വസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെൻ. രാജ്യത്തെ മുൻനിര സെലിബ്രിറ്റികളും ഡിസൈനർമാരുമാണ് ന്യൂഡൽഹിയിലെ റാംപിൽ ചുവടുവെച്ചത്. ​ഗോൾഡൻ സ്വീക്വിൻസ് സാരി ധരിച്ചായിരുന്നു സുസ്മിതയുടെ റാംപ് വാക്ക്. അതീവ സുന്ദരിയായി എത്തിയ സുസ്മിത സദസ്സിനെ കൈയിലെടുത്തു. 

സുസ്മിതയുടെ മൂത്ത മകൾ റെനി അമ്മയ്ക്ക് പ്രശംസയുമായി പിന്നീട് എത്തുകയും ചെയ്തു. 'നിങ്ങളുടെ സൗന്ദര്യവും ഊർജമേകുന്ന വ്യക്തിത്വവും എപ്പോഴും വിസ്മയിപ്പിക്കുന്നു' എന്നായിരുന്നു റെനി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. 

1994-ലെ മിസ് യൂണിവേഴ്സായിരുന്നു സുസ്മിത സെൻ. 2000-ൽ തന്റെ 24-ാം വയസ്സിൽ സുസ്മിത മൂത്തമകൾ റെനിയെ ദത്തെടുക്കുകയായിരുന്നു. 2010-ൽ രണ്ടാമത്തെ മകൾ അലിഷയേയും ദത്തെടുത്തു. ആര്യ എന്ന ത്രില്ലർ  വെബ് സീരീസിലൂടെയാണ് ഒടുവിൽ സുസ്മിത പ്രേക്ഷകർക്ക് മുന്നിലെത്തിയത്. 
 

Content Highlights: Sushmita Sen in Lakme Fashion Week 2024