താനും പി.സി.ഒ.എസ്. ബാധിതയായിരുന്നു എന്ന് സോനം കപൂര്‍, ആരാധകര്‍ക്കായി ടിപ്‌സ് പങ്കുവച്ച്‌ താരം

സോനം കപൂര്‍ | Photo: instagram.com|sonamkapoor
സോനം കപൂര്‍ | Photo: instagram.com|sonamkapoor

ബോളിവുഡ് താരം സോനം കപൂറിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. താന്‍ പി.സി.ഒ.എസ്.(പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം) ബാധിതയായിരുന്നു എന്നാണ്  വീഡിയോയില്‍ സോനം വെളിപ്പെടുത്തുന്നത്. വര്‍ഷങ്ങളോളം അതിന്റെ കഷ്ടതകള്‍ അനുഭവിച്ചെന്നും താരം പറയുന്നു. സ്‌റ്റോറി ടൈം വിത്ത് സോനം എന്ന തന്റെ പുതിയ ഇന്‍സ്റ്റഗ്രാം സീരിസിലാണ് താരം തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. 

'പതിനാലോ പതിനഞ്ചോ വയസ്സുള്ളപ്പോള്‍ മുതല്‍ വര്‍ഷങ്ങളോളം എനിക്ക് പി.സി.ഒ.എസിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പല ഡോക്ടര്‍മാരെയും ഡയറ്റീഷന്‍മാരെയും കണ്ടിട്ടും ഫലമൊന്നും ലഭിച്ചില്ല. ഇപ്പോള്‍ ഞാനതിന് പരിഹാരം കണ്ടെത്തി.' പി.സി.ഒ.എസിനെ നേരിടാനുള്ള ടിപ്പ്‌സും വീഡിയോയില്‍ സോനം പങ്കുവയ്ക്കുന്നുണ്ട്. 

Hi guys, going to share something personal here. I've been struggling with PCOS (Polycystic Ovary Syndrome) for quite some time now. PCOS, or PCOD, is a very common condition that a lot of women live with. It’s also an extremely confusing condition since everyone’s cases, symptoms and struggles are different. I've finally figured out what helps me after years of trying several diets, workouts and routines, and I want to share my tips for managing PCOS with you! Having said that, PCOS manifests in different ways, and I urge you to visit a doctor before you self-medicate or self-prescribe. Do you have any other PCOS hacks and tips? Let me know what helps you in the comments! #PCOS#PCOD#StoryTimeWithSonam #LivingWithPCOS

A post shared by Sonam K Ahuja (@sonamkapoor) on

'ഞാന്‍ വളരെ പേഴ്‌സണലായ ഒരുകാര്യമാണ് ഇന്ന് ഷെയര്‍ ചെയ്യുന്നത്. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം വര്‍ഷങ്ങളോളം എന്റെ തലവേദനയായിരുന്നു. വളരെയധികം സ്ത്രീകള്‍ എന്റെ അതേ അനുഭവത്തിലൂടെ കടന്നുപോകുന്നുണ്ട്. ഓരോരുത്തര്‍ക്കുമുള്ള ലക്ഷണങ്ങളും പ്രശ്‌നങ്ങളും പല രീതിയിലായതിനാല്‍ പലപ്പോഴും ഇത് തിരിച്ചറിയുകയുമില്ല. വര്‍ഷങ്ങള്‍ നീണ്ട സഹനത്തിന് ശേഷം ഞാന്‍ എന്റേതായ രീതിയില്‍ ഡയറ്റും വര്‍ക്ക് ഔട്ടും ജീവിതശൈലിയുമെല്ലാം ക്രമീകരിച്ചു നോക്കി. എന്നാല്‍ എല്ലാവര്‍ക്കും ഇത് ഫലപ്രദമാകണമെന്നില്ല. ഒരു ഡോക്ടറെ കണ്ട് എന്തൊക്കെ ചെയ്യണമെന്ന് അറിയുന്നതാണ് നല്ലത്.'  

വ്യായാമവും യോഗയും എല്ലാ ദിവസവും ചെയ്തു തുടങ്ങിയതോടെയാണ് തന്റെ പ്രശ്‌നങ്ങള്‍ കുറഞ്ഞതെന്നും താരം പറയുന്നു. 'ഇതിനൊപ്പം പഞ്ചസാര ഒഴിവാക്കുകയും വേണം.'

Content Highlights: Sonam Kapoor Reveals She's Been Suffering From PCOS

Content Highlights: