ഫാഷൻ വസ്ത്രതരംഗവുമായി സരിതാ ജയസൂര്യ തൃശ്ശൂരിൽ

സരിതാ ജയസൂര്യ | Photo: Facebook
സരിതാ ജയസൂര്യ | Photo: Facebook

തൃശ്ശൂര്‍: നടന്‍ ജയസൂര്യയുടെ ഭാര്യയും പ്രമുഖ ഫാഷന്‍ വസ്ത്രഡിസൈനറുമായ സരിതാ ജയസൂര്യ ഫാഷന്‍ വസ്ത്രവൈവിധ്യങ്ങളുമായി ശനിയും ഞായറും തൃശ്ശൂരില്‍. സരിതാ ജയസൂര്യ ഡിസൈനര്‍ സ്റ്റുഡിയോയില്‍ നിര്‍മിച്ചെടുത്ത വസ്ത്രവൈവിധ്യങ്ങള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം.

സരിതയുടെ സഹോദരി ശരണ്യാ മേനോന്‍, ആര്‍ട്ട്‌സി സോള്‍ എന്ന ബ്രാന്‍ഡില്‍ റെസിനില്‍ നിര്‍മിച്ചെടുത്ത മാല, കമ്മല്‍, മോതിരം എന്നിവ പ്രത്യേകതയാണ്. കുറുപ്പംറോഡിലെ ഗരുഡ ഹോട്ടലിലാണ് പ്രദര്‍ശനവും വില്‍പ്പനയും. രണ്ടു ദിവസങ്ങളിലും നടന്‍ ജയസൂര്യയും മേളയിലുണ്ടാകും.

രാവിലെ പത്തുമുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രദര്‍ശനവും വില്‍പ്പനയും. സിഗ്‌നേച്ചര്‍ സാരികളില്‍ സെമി സില്‍ക്ക്, ഓര്‍ഗന്‍സ,ലിനന്‍,അജ്‌റക് കോട്ട ഇനങ്ങളുണ്ട്. സല്‍വാര്‍, കുര്‍ത്തി, കുര്‍ത്തി മെറ്റീരിയല്‍, പലാസു സെറ്റ്, ഹാന്‍ഡ്‌വര്‍ക്ക്ഡ് ബ്രൈഡല്‍ ബ്ലൗസ്, ബ്ലൗസ് മെറ്റീരിയല്‍ തുടങ്ങിയ ഇനങ്ങളുണ്ടാകും. പുരുഷന്മാര്‍ക്കായുള്ള ഷര്‍ട്ടും കുര്‍ത്തയുമുണ്ടാകും.

എല്ലാ ഇനങ്ങളും സരിത സ്വന്തമായി രൂപകല്പന ചെയ്തതും ഇന്‍ഹൗസായി നിര്‍മിച്ചതുമാണ്. ഒരേപോലുള്ള രണ്ട് വസ്ത്രങ്ങളുണ്ടാകില്ല എന്നതാണ് സരിതാ ജയസൂര്യയുടെ തൃശ്ശൂരിലെ മേളയുടെ സവിശേഷത.

Content Highlights: saritha jayasury, trendy dress exhibition, fashion, lifestyle