പിങ്ക് ബന്ദാനി സാരിയും ട്രഡീഷണൽ ആഭരണങ്ങളും; സഹോദരന്റെ വിവാഹത്തിൽ തിളങ്ങി സാറ തെണ്ടുൽക്കർ

സാറാ തെണ്ടുല്‍ക്കര്‍/ അര്‍ജുനും സാനിയയ്ക്കുമൊപ്പം സാറ | Photo: PTI
സാറാ തെണ്ടുല്‍ക്കര്‍/ അര്‍ജുനും സാനിയയ്ക്കുമൊപ്പം സാറ | Photo: PTI

കഴിഞ്ഞ ദിസമായിരുന്നു സച്ചിൻ തെണ്ടുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെണ്ടുൽക്കറുടെ വിവാഹം. സംരഭക സാനിയ ചന്ദോക്കാണ് അർജുന്റെ പങ്കാളി. മുകേഷ് അംബാനി, ഷാരൂഖ് ഖാൻ, രാഹുൽ ദ്രാവിഡ്, എംഎസ് ധോനി തുടങ്ങി ഒട്ടേറെ പ്രമുഖർ മുംബൈയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തു.

എന്നാൽ ഇവരേക്കാളേറെ ചടങ്ങിൽ ശ്രദ്ധ പിടിച്ചുപറ്റിയത് സച്ചിന്റെ മകളും അർജുന്റെ സഹോദരിയുമായ സാറാ തെണ്ടുൽക്കറായിരുന്നു. പ്രശ്‌സ്ത സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഒരുക്കിയ പിങ്ക് ബന്ദാനി സാരിയാണ് വിവാഹത്തിന് സാറ ധരിച്ചത്. സർദോസി, രേശം എംബ്രോയ്ഡറികൾ നിറഞ്ഞ, സ്വീക്വിൻ വർക്കുകളുള്ള സാരിയുടെ ബോർഡർ റോസ് പൂവുകളുടെ ആകൃതിയിലായിരുന്നു. ഇതിനൊപ്പം സർദോസി എംബ്രോയ്ഡറി നിറഞ്ഞ പിങ്ക് സിൽക്ക് ബ്ലൗസാണ് അണിഞ്ഞത്. ബ്ലൗസിന്റെ പിന്നിലെ കട്ട് ഔട്ട് കൂടുതൽ ഭംഗി നൽകി.

കല്ലുകൾ പതിച്ച മൾട്ടി ലെയേർഡ് നെക്ക്‌ളേസും പച്ച മുത്തുകളുള്ള മാലയും വലിയ കമ്മലുകളും നെറ്റിച്ചുട്ടിയുമാണ് കല്ലുകൾ പതിപ്പിച്ച വളകളും വലിയ മോതിരവുമാണ് ആഭരണമായി അണിഞ്ഞത്. സ്വർണ നിറത്തിലുള്ള ഹീൽസും കൈയിൽ മെഹന്തിയും ചേർന്നതോടെ അവരുടെ ലുക്ക് പൂർണമായി.

പ്രീ വെഡ്ഡിങ് ചടങ്ങുകൾക്ക് അർപിത മെഹ്ത ഡിസൈൻ ചെയ്ത മൾട്ടി കളർ ഗുജറാത്തി ലെഹങ്ക ചോളിയാണ് സാറ ധരിച്ചത്. നിറയെ മിറർ വർക്കുകൾ നിറഞ്ഞതായിരുന്നു ഈ ഔട്ട്ഫിറ്റ്. ഇതിനൊപ്പം രണ്ട് ലെയറുകളുള്ള കുന്ദൻ നെക്ക്‌ളേസ്, കമ്മലുകൾ, വലിയ മോതിരം, നെറ്റിച്ചുട്ടി എന്നിവയും ഇതിനൊപ്പം അണിഞ്ഞു. ബ്രെയ്ഡഡ് ഹെയർസ്റ്റൈലിനൊപ്പം നേർത്ത മെയ്ക്കപ്പാണ് സാറ ഈ ലുക്കിനൊപ്പം തിരഞ്ഞെടുത്തത്.

Content Highlights: sara tendulkar turns heads in a pink manish malhotra saree for arjun tendulkars wedding