മിനിമൽ ലുക്കിൽ തിളങ്ങി രൺബീർ; സ്‌റ്റൈൽ സ്‌റ്റേറ്റ്‌മെന്റായി റാം ധനുഷ് ബ്രൂച്ച്

രണ്‍ബീര്‍ കപൂര്‍|instagram.com/pallav_paliwal/
രണ്‍ബീര്‍ കപൂര്‍|instagram.com/pallav_paliwal/

തന്റെ വേറിട്ട സ്‌റ്റൈൽ എപ്പോഴും നിലനിർത്താൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ബോളിവുഡ് താരം രൺബീർ കപൂർ. റെഡ് കാർപെറ്റിലൂടെ നടക്കുമ്പോഴോ, സിനിമയുടെ പ്രചാരണവേളയിലോ, മറ്റ് പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴോ അദ്ദേഹം ഒരിക്കലും ഫാഷനിൽ അമിതമായ ആർഭാടങ്ങൾ കാണിക്കാറില്ല. ലളിതവും

ക്ലാസിക്കുമായ നിറങ്ങൾ തിരഞ്ഞെടുക്കുകയും അമിത ഡിസൈനുകൾ വേണ്ടെന്നുവയ്ക്കുകയും ചെയ്യും. അതിനൊപ്പം ആക്‌സസറികളും പെയർ ചെയ്ത് സ്‌റ്റൈലിഷ് ആകാനാണ് രൺബീർ ശ്രദ്ധിക്കാറുള്ളത്.

അടുത്ത ചിത്രമായ 'രാമായണയുടെ പ്രചാരണച്ചടങ്ങിലെത്തിയ രൺബീറിന്റെ ലുക്കും ശ്രദ്ധനേടിയിരിക്കുകയാണ്. വസ്ത്രധാരണം അദ്ദേഹത്തിന്റെ സിഗ്‌നേച്ചർ മിനിമലിസ്റ്റിക് തന്നെയായിരുന്നുവെങ്കിലും, ഔട്ട്ഫിറ്റിന്റെ ഒരു പ്രത്യേക ഡീറ്റെയ്ലിംഗ് ഫാഷൻലോകത്ത് വലിയ ചർച്ചയായി.

കനത്ത എംബ്രോയ്ഡറിയോ ആർഭാടപൂർണ്ണമായ ആഭരണങ്ങളോ ഉപയോഗിച്ച് തിളങ്ങുന്നതിന് പകരം, ചടങ്ങിന്റെ തീമിന് അനുയോജ്യമായ മീനിങ്ങ്ഫുള്ളായ ഒരു ആക്‌സസറിയാണ് രൺബീർ തിരഞ്ഞെടുത്തത്.തന്റെ ബ്ലാക്ക് ബന്ധ്ഗളയുടെ (ജാക്കറ്റ് ) ഇടത് വശത്ത്, ശ്രീരാമന്റെ വില്ലിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് തയ്യാറാക്കിയ ഒരു ബ്രൂച്ച് അദ്ദേഹം ധരിച്ചിരുന്നു. ക്രിസ്റ്റലുകൾ പതിച്ച മെറ്റാലിക് ഫിനിഷിൽ നിർമ്മിച്ച ഈ ആക്‌സസറി, രാമായണത്തിന്റെ പ്രമേയത്തെ എടുത്തുകാട്ടി. വസ്ത്രത്തിന്റെ ഭംഗി കൂട്ടാനും സ്റ്റൈൽ സ്റ്റേറ്റ്‌മെന്റായി മാറാനും ഇതിന് കഴിഞ്ഞു.

മന്ദാരിൻ കോളറും മുന്നിൽ സിൽവർ നിറത്തിലുള്ള ബട്ടണുകളുമാണ് ബന്ധ്ഗളയ്ക്കുണ്ടായിരുന്നത്. ഇതിനൊപ്പം ഐവറി വൈറ്റ് ട്രൗസറേഴ്‌സും പെയർ ചെയ്തതോടെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനായി അദ്ദേഹത്തിന്റെ ഔട്ട്ഫിറ്റ് മാറി. ഗ്ലോസി ബ്ലാക്ക് ഫോർമൽ ഷൂസിനൊപ്പം ബ്ലാക്ക് റെക്റ്റാങ്ഗുലർ സൺഗ്ലാസും സിൽവർ വാച്ചും അദ്ദേഹം ധരിച്ചിരുന്നു.

സെലിബ്രിറ്റി ഫാഷൻ മാക്‌സിമലിസത്തിലേയ്ക്ക് വഴിമാറുമ്പോൾ ബോൾഡായ ഒരു ഇംപ്രഷൻ ഉണ്ടാക്കാൻ ഒരു ഒറ്റ ആക്‌സസറി മാത്രം മതിയാകുമെന്നാണ് രൺബീർ കപൂർ തെളിയിച്ചത്. ചടങ്ങിൽ ആളുകളുടെ ശ്രദ്ധയാകർഷിച്ചത് അദ്ദേഹത്തിന്റെ വസ്ത്രമല്ല, മറിച്ച് അദ്ദേഹത്തിന്റെ ലുക്കിലെ പ്രധാന ആകർഷണമായി മാറിയ ആ റാം ധനുഷ ് ബ്രൂച്ച് ആയിരുന്നു.

Content Highlights: Ranbir Kapoor's signature minimalist style at the Ramayana promotional event., The spotlight piece: A custom Ram Dhanush brooch inspired by Lord Rama's bow., Styling breakdown: Bandhgala jacket with ivory trousers and black accessories., Fashion insight: How a single meaningful accessory can create a bold style statement.