വിവാഹത്തിന് പത്രലേഖയോട് തന്റെ നിറുകയിലും സിന്ദൂരം വെക്കാൻ പറഞ്ഞതിന് കാരണം ഇതാണ്- രാജ് കുമാർ റാവു

Photos: instagram.com|rajkummar_rao|?hl=en
Photos: instagram.com|rajkummar_rao|?hl=en

പതിനൊന്നു വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ബോളിവു‍‍ഡ് താരങ്ങളായ രാജ്കുമാർ റാവുവും പത്രലേഖയും വിവാഹിതരാവുന്നത്. വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാവുകയും ചെയ്തിരുന്നു. വിവാഹ ആചാരങ്ങൾക്കിടെ പത്രലേഖ രാജ്കുമാർ റാവുവിന്റെ നിറുകയിൽ സിന്ദൂരം ചാർത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച് തുറന്നു പറയുകയാണ് രാജ്കുമാർ റാവു. 

ഇരുവരുടെയും വിവാഹ വീഡിയോ സാമൂഹിക മാധ്യമത്തിൽ നിറഞ്ഞിരുന്നു. മാലയിടുന്നതും വലംവെക്കുന്നതുമെല്ലാം പങ്കുവെച്ചിരുന്നു. ഇക്കൂട്ടത്തിലാണ് പത്രലേഖയുടെ നിറുകയിൽ സിന്ദൂരം ചാർത്തിയതിനു പിന്നാലെ തന്റെ നിറുകയിലും സിന്ദൂരം വെക്കാൻ രാജ് കുമാർ റാവു പത്രലേഖയോട് ആവശ്യപ്പെടുന്നത്. ഇതേക്കുറിച്ചാണ് രാജ്കുമാർ റാവു തുറന്നു പറഞ്ഞിരിക്കുന്നത്. 

Content Highlights: rajkummar rao on why he asked wife patralekhaa paul to apply sindoor on him at their wedding

Content Highlights: