'പ്രായം പിന്നോട്ടാണോ പോകുന്നത്?'- ഗ്ലാമറസ് ലുക്കില്‍ നൈല ഉഷ

കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിലെത്തിയ നടിയാണ് നൈല ഉഷ. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി. ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും ദുബായിയില്‍ ആര്‍ജെ ആയി ജോലി ചെയ്യുകയാണ് നൈല.
ദുബായിയില്‍ നിന്നുള്ള വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും യാത്രയില്‍ നിന്നെടുത്ത വീഡിയോയുമെല്ലാം അവര്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 18 ലക്ഷം പേര്‍ ഫോളോ ചെയ്യുന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അവര്‍ വിശേഷങ്ങള്‍ അറിയിക്കാറുള്ളത്.
ഇപ്പോഴിതാ ഒരു ഭക്ഷണശാലയില്‍ നിന്നെടുത്ത നൈയുടെ കാഷ്വല്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡീപ് നെക്ക് ഗൗണില്‍ ഗ്ലാമറസ് ലുക്കിലുള്ള നൈലയെ ചിത്രങ്ങളില്‍ കാണാം. ചില ചിത്രങ്ങളില്‍ കൂളിങ് ഗ്ലാസും വെച്ചിട്ടുണ്ട്.
ഭക്ഷണം കഴിക്കുന്ന മേശയ്ക്ക് അരികില്‍ നിന്നെടുത്ത ഈ ചിത്രങ്ങള്‍ക്ക് 'കോഫിക്കും സംഭാഷണങ്ങള്‍ക്കുമിടയില്‍ എവിടെയോ' എന്നാണ് അവര്‍ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. സുഹൃത്ത് പുഷ്പ മാത്യുവാണ് ചിത്രങ്ങളെടുത്തത്.
ഈ പോസ്റ്റിന് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. നടിമാരായ അന്ന ബെന്‍, ജുവല്‍ മേരി തുടങ്ങിയവരെല്ലാം നൈലയുടെ ലുക്കിനെ അഭിനന്ദിച്ചു. പ്രായം പിന്നോട്ട്, മമ്മൂക്കയെപ്പോലെയാണല്ലോ, സുന്ദരിയായിരിക്കുന്നു എന്നെല്ലാം ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: nyla usha viral photos