വൈലോപ്പിള്ളിയുടെ വരികള്‍ തുന്നിയ സാരി, മനോഹരമായ ഓണാഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് നിവേദ

നിവേദ തോമസ് | Photo: instagram/ nivetha thomas
നിവേദ തോമസ് | Photo: instagram/ nivetha thomas

നോഹരമായ ഓണാഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് നടി നിവേദ തോമസ്. കേരള സാരിയില്‍ സിംപിള്‍ ലുക്കില്‍ അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നിമിഷനേരത്തിനുള്ളില്‍തന്നെ ഇത് ആരാധകരുടെ ഇഷ്ടം നേടിയെടുത്തു.

ഓണാഘോഷം ഗംഭീരമായെന്നും ഭക്ഷണവും പൂക്കളുവുമായി രണ്ട് ദിവസം ആഘോഷിച്ചുവെന്നും നിവേദ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. എല്ലാവര്‍ക്കും സ്‌നേഹവും സമാധാനവുമുണ്ടാകട്ടെ എന്നും അവര്‍ ആശംസിച്ചു. 

ഗോള്‍ഡന്‍ കരയുള്ള കസവ് സാരിയും സിംപിള്‍ ബ്ലൗസുമായിരുന്നു നിവേദയുടെ ഔട്ട്ഫിറ്റ്. കവി വൈലോപ്പിള്ളിയുടെ വരികള്‍ ഗോള്‍ഡന്‍ നിറത്തിലുള്ള നൂലുകൊണ്ട് തുന്നിച്ചേര്‍ത്തത് ഈ സാരിയെ വ്യത്യസ്തമാക്കുന്നു. 'ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും' എന്ന വരികളാണ് സാരിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഇതിനൊപ്പം ട്രഡീഷണല്‍ ജ്വല്ലറിയാണ് നിവേദ തിരഞ്ഞെടുത്തത്. ചോക്കറും ജിമിക്കിയും വളകളും ചേര്‍ന്നതോടെ ലുക്ക് പൂര്‍ണമായി. പൂക്കളമിടുന്നതിന്റേയും കണ്ണാടിക്ക് മുന്നില്‍നിന്ന് ഒരുങ്ങുന്നതിന്റേയും ചിത്രങ്ങളും നിവേദ പങ്കുവെച്ചിട്ടുണ്ട്. 

Content Highlights: nivetha thomas onam celebration photos