ആ അടയാളങ്ങളിൽ ലജ്ജിക്കേണ്ടതില്ല; സ്‌ട്രെച്ച് മാർക്കുകൾ മറച്ചുവെക്കാതെ വേദിയിലെത്തിയ മിറയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
മിറ രജ്പുത് | Photo:Mira Rajputh/Instagram
മിറ രജ്പുത് | Photo:Mira Rajputh/Instagram

മുംബൈയിൽ നടന്ന എർത്ത്ഷോട്ട് പ്രൈസ് 2026 വേദിയിൽ ശരീരത്തിലെ സ്‌ട്രെച്ച് മാർക്കുകൾ മറച്ചുവെക്കാതെ ആത്മവിശ്വാസത്തോടെ പ്രത്യക്ഷപ്പെട്ട സംരംഭകയും നടൻ ഷാഹിദ് കപൂറിന്റെ ഭാര്യയുമായ മിറ രജ്പുതിനെ പ്രശംസിച്ച് സോഷ്യൽ മീഡിയ. പ്രശസ്ത ഫാഷൻ ഡിസൈനർ അത്സുവിന്റെ നീല സാറ്റിൻ ഗൗൺ അണിഞ്ഞാണ് മിറ എത്തിയത്.

Read More:മുക്കാൽ ലക്ഷം വിലയുള്ള കരീനയുടെ മരതക ബ്രൂച്ച്; നിത അംബാനിക്ക് ശേഷം 'ബ്രൂച്ച്' വീണ്ടും ചർച്ചയാക്കി ബേബോ 

ചടങ്ങിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും വൈറലായതോടെ, മിറയുടെ വയറിലെ സ്‌ട്രെച്ച് മാർക്കുകൾ സൂം ചെയ്ത് കാണിച്ച് ഒരു വിഭാഗം ട്രോളുകളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, ട്രോളർമാർക്ക് കൃത്യമായ മറുപടി നൽകിക്കൊണ്ട് ഭൂരിഭാഗം പേരും മിറയുടെ നിലപാടിനെ അഭിനന്ദിക്കുകയാണ് ചെയ്തത്.രണ്ട് കുട്ടികളുടെ അമ്മയായ മിറ രജ്പുത്, പ്രസവശേഷം സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളെ ഒട്ടും മറച്ചുവെക്കാതെ പൊതുവേദിയിൽ എത്തിയത് ബോഡി പോസിറ്റിവിറ്റിയുടെ മികച്ച ഉദാഹരണമാണെന്ന് ആരാധകർ കുറിച്ചു.'മാതൃത്വത്തിന്റെ ഈ അടയാളങ്ങൾ നാണക്കേടല്ല, മറിച്ച് സൗന്ദര്യത്തിന്റെ ഭാഗമാണ്. മിറ അത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അവതരിപ്പിച്ചത്,' എന്ന് ഒരു ഉപയോക്താവ് എക്‌സിൽ കുറിച്ചു.'ഇന്ത്യൻ റെഡ് കാർപെറ്റിൽ എഡിറ്റിംഗുകളോ മറച്ചുവെക്കലുകളോ ഇല്ലാതെ സ്‌ട്രെച്ച് മാർക്കുകൾ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്,' എന്നായിരുന്നു മറ്റൊരു ആരാധികയുടെ പ്രതികരണം.യഥാർത്ഥ സൗന്ദര്യം ആത്മവിശ്വാസത്തിലാണെന്നും മിറ അത് തെളിയിച്ചുവെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.Read More: മക്കളെ വളർത്തുന്നത് ഞങ്ങൾ ഒരുമിച്ച്, സ്‌പോർട്‌സും ഡയറ്റും ഷാഹിദ് നോക്കും;ഉത്തരവാദിത്വങ്ങൾ പങ്കുവെച്ച് മിറ രജ്പുത് 

2016-ൽ മകൾ മിഷയ്ക്കും 2018-ൽ മകൻ സെയ്‌നും ജന്മം നൽകിയ മിറയും ഷാഹിദും, കുട്ടികളുടെ കാര്യങ്ങൾ തുല്യമായി വീതിച്ചെടുക്കുന്നതിനെക്കുറിച്ച് മുൻപ് തുറന്നുപറഞ്ഞിട്ടുണ്ട്. കരീന കപൂറിന്റെ 'വാട്ട് വിമൻ വാണ്ട്' എന്ന പരിപാടിയിൽ സംസാരിക്കവെ, രക്ഷിതാക്കളിൽ ഒരാൾക്ക് മാത്രമായി എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയില്ലെന്ന് മിറ വ്യക്തമാക്കിയിരുന്നു.

കുട്ടികളുടെ കായിക കാര്യങ്ങളും ഭക്ഷണക്രമവും ഷാഹിദ് ശ്രദ്ധിക്കുമ്പോൾ, പഠനം, ഹോംവർക്ക്, പിറന്നാൾ ആഘോഷങ്ങൾ, പെരുമാറ്റരീതികൾ എന്നിവയുടെ ഉത്തരവാദിത്തം തനിക്കാണെന്നും ഇരുവരിൽ ആരെങ്കിലും യാത്രയിലാണെങ്കിൽ മറ്റേയാൾ എല്ലാ കാര്യങ്ങളും ഏറ്റെടുക്കുമെന്നും മിറ അന്ന് പങ്കുവെച്ചിരുന്നു.

Content Highlights: Mira Rajput, wife of Shahid Kapoor, receives admiration for her bold stance on body positivity at the Earthshot Prize 2026 event in Mumbai.