തൊണ്ണൂറുകളിൽ തിളങ്ങിയ ഫാഷൻ ട്രെൻഡിൽ വീണ്ടും മാധുരി ദീക്ഷിത്; മനോഹരമെന്ന് ആരാധകർ

മികച്ച വസ്ത്രങ്ങൾ കൊണ്ടു ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ദിൽ തോ പാഗൽ ഹേ. സിനിമ ഹിറ്റായതുപോലെ തന്നെ മാധുരിയുടെ വസ്ത്രങ്ങൾക്കും ആരാധകർ ഏറെയുണ്ടായിരുന്നു. ഷിഫോൺ കുർത്താ സെറ്റുകളും ഇറങ്ങിയ നെക്ലൈൻസും സ്ട്രാപ്പി ബ്ലൗസുകളുമൊക്കെ അക്കാലത്ത് തരംഗമായിരുന്നു. വർഷങ്ങൾക്കിപ്പുറവും ആ ട്രെൻഡിന് സ്ഥാനമുണ്ടെന്നു തെളിയിക്കുകയാണ് ബോളിവുഡ് നടി മാധുരി ദീക്ഷിത്.
ദിൽ തോ പാഗൽ ഹേയിൽ തരംഗമായ ഡിസൈനിലുള്ള വസ്ത്രങ്ങൾക്ക് സമാനമായ ചുരിദാർ ധരിച്ചു നിൽക്കുന്ന മാധുരിയാണ് ചിത്രത്തിലുള്ളത്. അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രമാണ് മാധുരി പങ്കുവെച്ചിരിക്കുന്നത്. റാണി പിങ്ക്, ചെറി റെഡ് നിറങ്ങളിലുള്ള കുർത്തയാണ് ചിത്രത്തിൽ മാധുരി ധരിച്ചിരിക്കുന്നത്.
ഇറക്കമാർന്ന കഴുത്തും നേരിയ കനമുള്ള സ്ട്രാപ്പുകളാണ് കുർത്തയുടേത്. ഗോൾഡൻ നിറത്തിലുള്ള എംബ്രോയ്ഡറി വർക്കുകൾ കുർത്തയെ മനോഹരമാക്കുന്നു. ഒപ്പം അതേ നിറത്തിലുള്ള എംബ്രോയ്ഡറിയോടു കൂടിയ ഷോളാണ് താരം ധരിച്ചത്.
മുടിയഴിച്ചിട്ട് സ്ഥിരം ഹെയർസ്റ്റൈലാണ് കുർത്താ ലുക്കിന് മാധുരി സ്വീകരിച്ചത്. കുന്ദൻ കമല്ലുകളും വലിയ നെക്ലസും പ്രൗഢി കൂട്ടി. ഇരുകൈകളിലും ട്രഡീഷണൽ വളകളും വസ്ത്രത്തിന് ചേരുന്ന പിങ്ക് ലിപ്സ്റ്റിക്കും അണിഞ്ഞു. മനോഹരമെന്നും തൊണ്ണൂറുകളിലെ ട്രെൻഡ് താരം വീണ്ടും കൊണ്ടുവന്നു എന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ.
Content Highlights: madhuri dixit outfit, dil to pagal hai, pink kurta, nineties fashion trends
Content Highlights: