ദുര്‍ഗാപൂജയ്ക്ക് ബ്രാലെറ്റ് ധരിച്ചെത്തി മോഡല്‍; 'അശ്ലീലം' 'അല്പം മാന്യത വേണ്ടേയെന്ന്' സോഷ്യല്‍ മീഡിയ

ഹിമോശ്രീ ഭദ്രയും സുഹൃത്തുക്കലും ദുര്‍ഗാപൂജ പന്തലില്‍ | Photo: Instagram/ sannati__
ഹിമോശ്രീ ഭദ്രയും സുഹൃത്തുക്കലും ദുര്‍ഗാപൂജ പന്തലില്‍ | Photo: Instagram/ sannati__

ദുര്‍ഗാപൂജ പന്തലില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ബംഗാളി മോഡലിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. 2016 മിസ് കൊല്‍ക്കത്ത ഹിമോശ്രീ ഭദ്രയ്‌ക്കെതിരെയാണ് ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയരുന്നത്. ഹിമോശ്രീ തന്റെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ദുര്‍ഗാപൂജ പന്തല്‍ സന്ദര്‍ശിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

ബ്രാലെറ്റ് ധരിച്ചാണ് ഹിമോശ്രീ പന്തലില്‍ എത്തിയത്. സുഹൃത്തുക്കളും സമാനരീതിയിലുള്ള ഔട്ട്ഫിറ്റിലായിരുന്നു എത്തിയത്. എന്നാല്‍, ഇത്തരമൊരു ചടങ്ങളില്‍ ധരിക്കേണ്ട വസ്ത്രമല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഏറെയും.

തൈ- ഹൈ സ്ലിറ്റുള്ള കറുപ്പ് ഗൗണായിരുന്നു സൂഹൃത്തുക്കളില്‍ ഒരാളുടെ വേഷം. നീ ലെങ്ത്ത് ബൂട്ട്‌സും ഓറഞ്ച് മിനിഡ്രസ്സുമായിരുന്നു മറ്റൊരാള്‍ ധരിച്ചത്. അനുചിതവും അശ്ലീലവുമായ ഔട്ട്ഫിറ്റ് എന്നാണ് പലരും കമന്റിലടക്കം ചൂണ്ടിക്കാട്ടുന്നത്. അല്പം മാന്യതവേണ്ടേയെന്നും ഇവരെയൊക്കെ ആരാണ് കയറ്റിവിട്ടതെന്നും പലരും ചോദിക്കുന്നു.

Content Highlights: Kolkata model’s outfit for Durga Puja pandal sparks outrage